കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജീവിച്ചിരിക്കെ അപമാനിക്കാൻ ശ്രമിച്ചതിനുള്ള പ്രായശ്ചിത്തം പോലെ'

  • By Aami Madhu
Google Oneindia Malayalam News

തിരുവന്തപുരം; സംസ്ഥാന ബജറ്റിൽ മുൻ ധനമന്ത്രി കെ എം മാണിയുടെ സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജീവിച്ചിരിക്കെ അപമാനിക്കാൻ ശ്രമിച്ചതിനുള്ള പ്രായശ്ചിത്തം പോലെയാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ നിയമസഭയിൽ ആദ്യം വന്നത് മുതൽ നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള മാണിസാറിന്റെ പ്രകടനവും സൂക്ഷ്മതയും ആദരവോടെ നോക്കി കണ്ട പൊതുപ്രവർത്തകനാണ് ഞാനെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

 കാലത്തിന്റെ കാവ്യനീതി

കാലത്തിന്റെ കാവ്യനീതി

മാണിസാറിന് സ്മാരകം: കാലത്തിന്റെ കാവ്യനീതി
സംസ്ഥാന ബജറ്റിൽ മുൻ ധനമന്ത്രി കെ എം മാണി സാറിന്റെ സ്മാരകത്തിന് ഡോ.തോമസ് ഐസക് അഞ്ച് കോടി രൂപ അനുവദിച്ചല്ലോ. ഞങ്ങൾ അതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അതിയായ സന്തോഷവും ഉണ്ട്. കാരണം, ഇതുപോലെ ഒരു ബജറ്റ് അവതരണത്തിന്റെ തലേ ദിവസമാണ് കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് എൽ ഡി എഫ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് മാണി സാർ തന്നെ ബജറ്റ് അവതരിപ്പിക്കും എന്ന് യു ഡി എഫും തീരുമാനിച്ചു.

 സംശയമുണ്ടായി

സംശയമുണ്ടായി

യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നപ്പോൾ മാണി സാർ ബജറ്റ് അവതരിപ്പിക്കുമ്പോൾ തടയുന്നതിന് പ്രതിപക്ഷം സ്വീകരിക്കുന്ന മാർഗങ്ങൾ ചർച്ച ചെയ്തു. ചിലപ്പോൾ അവർ രാത്രി തന്നെ ഭരണപക്ഷ അംഗങ്ങൾ കടന്നുവരുന്ന വാതിലുകൾ ഉപരോധിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഭയിലെത്താൻ കഴിയില്ല എന്നും സംശയമുണ്ടായി.

 നിലത്തു തന്നെ കിടന്നുറങ്ങി

നിലത്തു തന്നെ കിടന്നുറങ്ങി

യു ഡി എഫിലെ ചെറുപ്പക്കാരായ എം എൽ എമാർ രാത്രി സഭയിൽ തന്നെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. കാരണം, പ്രതിപക്ഷം സഭ പിരിഞ്ഞ ശേഷവും സഭയുടെ നടുത്തളത്തിൽ തന്നെ തുടരുകയായിരുന്നു. ഭരണപക്ഷ അംഗങ്ങൾ കടന്നുവരുന്ന രണ്ട് വാതിലുകൾ രാത്രി പ്രതിപക്ഷ എംഎൽഎമാർ ഉപരോധിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ ഞങ്ങൾ തറയിൽ പേപ്പർ വിരിച്ച് വാതിലിനോട് ചേർന്ന് നിലത്തു തന്നെ കിടന്നുറങ്ങി.

 അക്രമങ്ങൾക്ക് നേതൃത്വം നൽകി

അക്രമങ്ങൾക്ക് നേതൃത്വം നൽകി

പിറ്റേന്ന് രാവിലെ നടന്ന സംഭവങ്ങൾ ലോകം കണ്ടതാണ്. മാണിസാർ ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനുവേണ്ടി ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കും ഇപ്പോഴത്തെ സ്പീക്കർ ശ്രീരാമകൃഷ്ണനും ഉൾപ്പെടെ സി പി എമ്മിന്റെ മുതിർന്ന അംഗങ്ങൾ ഞങ്ങളെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ട് നിയമസഭയിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകി.

 തല്ലിതകർത്തു

തല്ലിതകർത്തു

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന സഭ അക്ഷരാർത്ഥത്തിൽ തല്ലിതകർത്തു. ബജറ്റ് അവതരിപ്പിക്കുന്ന മാണിസാറിന്റെ അടുത്തുവരെ ശിവൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം എത്തി; എന്നിട്ടും ഞങ്ങൾ അവരെ പ്രതിരോധിച്ചു. മാണിസാർ ബജറ്റ് അവതരിപ്പിച്ചു.

 അഭിനന്ദിക്കുമായിരുന്നു

അഭിനന്ദിക്കുമായിരുന്നു

അപ്പോഴെല്ലാം ചാനൽ ചർച്ചകളിൽ സ്ഥിരമായി മാണിസാറിനെയും യു ഡി എഫ് സർക്കാറിനെയും പ്രതിരോധിക്കാൻ പോവുന്ന ഒരാളായിരുന്നു ഞാൻ. ഓരോ ചർച്ച കഴിയുമ്പോഴും സാറിന്റെ ഒരു ഫോൺ വരും; നന്നായിരുന്നു, നല്ലതായ് മറുപടി പറഞ്ഞു എന്നെല്ലാം അദ്ദേഹം വിളിച്ച് അഭിനന്ദിക്കുമായിരുന്നു.

 പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടു

പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടു

അതിനു ശേഷം മാണിസാറിന് പാലായിൽ സ്വീകരണം ഉണ്ടായിരുന്നു. എന്നെ നേരിട്ടു വിളിച്ച് പാലായിലെ സ്വീകരണത്തിൽ പങ്കെടുക്കണമെന്നും പ്രസംഗിക്കണമെന്നും ആവശ്യപ്പെട്ടു. യു ഡി എഫിന്റെ മുതിർന്ന നേതാക്കൾ ഉണ്ടായിട്ടും എനിക്ക് പ്രസംഗിക്കുവാൻ അവസരം നൽകിയത് അദ്ദേഹത്തിന്റെ താത്പര്യപ്രകാരമായിരുന്നു.

 നവ മാധ്യമങ്ങളിലൂടെ തന്നെ നേരിട്ടു

നവ മാധ്യമങ്ങളിലൂടെ തന്നെ നേരിട്ടു

മാണി സാറിനെ അപമാനിച്ച് സിപിഎം അനുകൂലികളായ ചില മാധ്യമ പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും നവ മാധ്യമങ്ങളിലൂടെ ചില ക്യാമ്പയിനുകൾ തുടങ്ങിയത് അക്കാലത്താണ്; അതിനെ നവ മാധ്യമങ്ങളിലൂടെ തന്നെ നേരിട്ടു.

 പ്രായശ്ചിത്തം പോലെ

പ്രായശ്ചിത്തം പോലെ

ഇപ്പോൾ അതേ തോമസ് ഐസക്ക് മാണിസാറിന്റെ സ്മാരകത്തിന് അഞ്ച് കോടി രൂപ അതേ നിയമസഭയിൽ അതുപോലെ ഒരു ബജറ്റിൽ അനുവദിക്കുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജീവിച്ചിരിക്കെ അപമാനിക്കാൻ ശ്രമിച്ചതിനുള്ള പ്രായശ്ചിത്തം പോലെ. ഈ നിയമസഭയിൽ ആദ്യം വന്നത് മുതൽ നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള മാണിസാറിന്റെ പ്രകടനവും സൂക്ഷ്മതയും ആദരവോടെ നോക്കി കണ്ട പൊതുപ്രവർത്തകനാണ് ഞാൻ.

 മുന്നോട്ടു വെക്കാനുണ്ട്

മുന്നോട്ടു വെക്കാനുണ്ട്

മാണിസാറിന്റെ പേരിൽ ഉയരുവാൻ പോകുന്ന സ്മാരകത്തിൽ നിയമനിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് സാമാജികർക്കും പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്കും അറിവ് പകരാൻ ഉതകുന്ന തരത്തിലുള്ള പoനങ്ങൾ ഉണ്ടാവാൻ സർക്കാറും യുഡിഎഫ് നേതാക്കളും ശ്രമിക്കണമെന്ന നിർദ്ദേശവും മുന്നോട്ടു വെക്കാനുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
PC Vishnunath about KM Mani and LDF govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X