Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചൈനയെ സ്നേഹിക്കുന്ന ഈ ക്യൂബാ മുകുന്ദൻമാരോട് പറഞ്ഞിട്ടെന്തു കാര്യം?', വിമർശനവുമായി വിഷ്ണുനാഥ്

തിരുവനന്തപുരം; കൊറോണ രോഗബാധയിൽ ദുരിതത്തിലായ ഇറ്റലിയെ സഹായിക്കാൻ ക്യൂബയില്‍ നിന്നും ഡോക്ടര്‍മാരുടെ ദൗത്യസംഘം പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. കേരളത്തിലും ഈ വാർത്ത സോഷ്യൽ മീഡിയ കീഴടിക്കിയിരുന്നു. അതേസമയം കൊറോണക്കെതിരെ മറ്റെല്ലാവരും പരാജയപ്പെട്ടു, കമ്മ്യൂണിസം വിജയിച്ചു എന്ന തരത്തിൽ പ്രത്യയശാസ്ത്ര പ്രചാരണം നടത്തുകയാണ് സൈബർ സഖാക്കളെന്ന് പിസി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം, പോസ്റ്റ് വായിക്കാം

 pc-15752563

അഭിമാനം അന്ന സൗബ്രിയുടെ (Anna Soubry) യുടെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുകയായിരുന്നു; തെല്ലൊരു അഭിമാനത്തോടെ, ആഹ്ലാദത്തോടെ...ബ്രിട്ടീഷ് പാർലമെന്റിലെ എംപിയായ അന്നയുടെ പ്രസംഗത്തിൽ പറയുന്നു : "ഞങ്ങളുടെ രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർ തെക്കേ ഇന്ത്യക്കാരാണ്, പ്രത്യേകിച്ച് മലയാളികൾ ആണ് "

ഇന്ത്യക്കാരായ, മലയാളികളായ ഡോക്ടർമാരും നഴ്സുമാരും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജീവൻ പണയം വെച്ച് കൊറോണയെന്ന ആഗോള മഹാമാരിക്കെതിരെ പോരാടുകയാണ്.എന്നാൽ കേരളത്തിലെ സോഷ്യൽ മീഡിയകളിൽ രണ്ടുനാളായി സൈബർ സഖാക്കൾ ക്യൂബൻ - ചൈനീസ് വാഴ്ത്തുപാട്ടുമായി കളം നിറഞ്ഞിരിക്കയാണ്.

കൊറോണക്കെതിരെ മറ്റെല്ലാവരും പരാജയപ്പെട്ടു, കമ്മ്യൂണിസം വിജയിച്ചു എന്ന തരത്തിൽ പ്രത്യയശാസ്ത്ര പ്രചാരണം നടത്തുന്ന അല്പബുദ്ധികളെക്കുറിച്ച് എന്തു പറയാൻ?!
ജീവൻ പണയപ്പെടുത്തി അപകടകരമായ സാഹചര്യത്തിൽ രാപകൽ ഭേദമന്യേ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരായ സഹോദരിമാരെ അവർ കാണുന്നില്ല.

തുച്ഛമായ വേതനത്തിന് നിത്യവൃത്തി കഴിക്കേണ്ടി വന്നപ്പോഴും കർമ്മനിരതരായ ഭൂമിയിലെ മാലാഖമാരുടെ സേവനവും അധ്വാനവും വാഴ്ത്തപ്പെടുന്നില്ല; അവരുടെ സുരക്ഷയെപ്പറ്റി ചർച്ച പോലും നടക്കുന്നില്ല; പതിറ്റാണ്ടുകളായി കേരളവും ഇന്ത്യയും ആതുരസേവന രംഗത്ത് ആർജ്ജിച്ച നേട്ടങ്ങളെപ്പറ്റി ആരും പുളകമണിയുന്നില്ല...

എല്ലാ കാലത്തും ഇവർ ഇന്ത്യയേക്കാൾ ചൈനയെയും റഷ്യയെയും ക്യൂബയേയുമെല്ലാം സ്നേഹിച്ചിരുന്നു; ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തപ്പോഴും ചൈന ഇന്ത്യയെ അക്രമിച്ചപ്പോഴും എല്ലാം... സ്വന്തം നാടിന്റെ നന്മകളോ മേന്മകളോ ഉണ്മകളോ കാണാൻ കഴിയാത്ത, കേട്ടറിഞ്ഞ ചൈനയെ സ്നേഹിക്കുന്ന ഈ ക്യൂബാ മുകുന്ദൻമാരോട് പറഞ്ഞിട്ടെന്തു കാര്യം?...നിങ്ങൾ പറയാൻ മടിക്കുന്നത് കടലിനക്കരെ നിന്ന് അന്ന സൗബ്രിമാർ പറഞ്ഞുകൊണ്ടേയിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+