• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സ്വർണ്ണക്കടത്തു തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഉമ്മൻചാണ്ടി '; ഒരു മര്യാദയൊക്കെ വേണ്ടേ സഖാക്കളെ'

 • By Aami Madhu

തിരുവനന്തപുരം; കെഎസ്യു നേതാക്കളുടെ വിവാഹ ചടങ്ങിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ വ്യാജ രീതിയിൽ പ്രചരിപ്പിച്ചതിനെതിരെ വിമർശനുമായി പിസി വിഷ്ണുനാഥ്. കെ എസ് യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിൻ മാത്യുവിനൊപ്പം ഉമ്മൻചാണ്ടി നിൽക്കുന്ന ചിത്രം 'സ്വർണ്ണക്കടത്തു തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഉമ്മൻചാണ്ടി ' എന്ന വിധത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെതിരെയാണ് വിഷ്ണുനാഥിന്റെ വിമർശനം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഇന്നലെ രണ്ട് പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വിവാഹമായിരുന്നു.കെ എസ് യു സംസ്ഥാന സെക്രട്ടറി ഷബിന്റെയും കെ എസ് യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിൻ മാത്യുവിന്റെയും.പോകാൻ കഴിഞ്ഞില്ല; ഫോണിൽ ആശംസകൾ അറിയിച്ചു.എന്നാൽ വിവാഹത്തിന്റെ തലേദിവസം ആശംസകൾ നേരാൻ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയ്ക്കൊപ്പം സച്ചിൻ നിൽക്കുന്ന ചിത്രം എടുത്ത് 'സ്വർണ്ണക്കടത്തു തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഉമ്മൻചാണ്ടി ' എന്ന വിധത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് കണ്ടു.

ഒരു മര്യാദവേണ്ടേ സഖാക്കളേ...സാമാന്യ മര്യാദ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല എന്നറിയാം, എങ്കിലും...കേസിലെ സൂത്രധാരയായ സ്ത്രീ ശ്രീ തമ്പാനൂർ രവിയുടെ മകന്റെ ഭാര്യയാണെന്നാണ് പ്രചരിപ്പിക്കപ്പെട്ട മറ്റൊരു കുപ്രചാരണം. ഒരു രാവ് ഇരുട്ടിവെളുത്തപ്പോൾ താനറിയാതെ തനിക്ക് ഇങ്ങനെയൊരു മരുമകൾ ഉണ്ടായ വിവരം അറിഞ്ഞ് ആദ്യം അമ്പരന്ന തമ്പാനൂർ രവി, വ്യാജ വാർത്തകൾക്കെതിരെ DGP ക്ക് പരാതി നൽകിയിരിക്കയാണ്.

cmsvideo
  Swapna Suresh Vacated the flat one day before raid | Oneindia Malayalam

  ഇപ്പോഴത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോൺസുലേറ്റിൽ സ്വപ്നയെ നിയമിച്ചത് മുൻ സർക്കാറാണെന്നായിരുന്നു ഇന്നലെ പ്രമുഖ ചാനൽ ചർച്ചയിൽ ഒരു ഡിവൈഎഫ്ഐ നേതാവ് പറഞ്ഞത്!കള്ളമാണെന്നറിഞ്ഞിട്ടും, എത്രയെത്ര കള്ളങ്ങൾ പറഞ്ഞ് ഇങ്ങനെ എത്ര കാലം നിങ്ങൾ പിടിച്ചു നിൽക്കും ?, വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

  ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിന്റെ ബന്ധം പുറത്തായതോടെ സോഷ്യൽ മീഡീയയിൽ നിരവധി വ്യാജ ചിത്രങ്ങളാണ് പ്രചരിച്ചത്. സ്വപ്ന മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് അനുകൂല പ്രൊഫൈലുകൾ പങ്കുവെച്ചപ്പോൾ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു സിപിഎം അനൂകൂല പേജുകളിൽ പ്രത്യക്ഷപ്പെട്ടത്.

  അതിനിടെ കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയുടെ മരുമകളാണ് സ്വപ്ന എന്ന നിലയിലുള്ള പ്രചരണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ അദ്ദേഹം രംഗത്തെത്തി. സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുമെന്നും തമ്പാനൂർ രവി വ്യക്തമാക്കിയിരുന്നു.

  ബിജെപിക്ക് എട്ടിന്റെ പണി; ഇടഞ്ഞ് തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ!പാലം വലിക്കും,ചൗഹാന് നെഞ്ചിടിപ്പ്

  മഞ്ഞുരുകുന്നു? ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി!! പ്രത്യേക പാക്കേജ്?

  English summary
  PC Vishnunath against CPM on kerala Gold smuggling case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X