കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശബ്ദത അനീതിയുടെ പക്ഷം ചേരലാണ്; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പിസി വിഷ്ണുനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. പരിചയപ്പെട്ടവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അടിമുടി മാന്യനായ മാധ്യമ പ്രവർത്തകൻ. അദ്ദേഹത്തെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചുകൊന്ന കേസ് തേച്ചുമാച്ചുകളയാൻ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ പോലീസ് ആവുന്നത്ര ശ്രമിച്ചുവെന്നും പിസി വിഷ്ണുനാഥ് വിമര്‍ശിക്കുന്നു.

ഇപ്പോൾ ഈ കൊറോണ ഭീതിക്കാലത്ത് സൂത്രത്തിൽ സർവീസിൽ തിരിച്ചെടുത്തു. മറവിരോഗിയെ പൊതുജനാരോഗ്യത്തിന്റെ സുപ്രധാന ചുമതലയിൽ കുടിയിരുത്തി. ഐ എ എസുകാരയ 13 പേർ ഡോക്ടർമാരാണെന്നിരിക്കെയാണ് അവരെ മറികടന്ന് ഈ തിരുകിക്കയറ്റം. ആശ്ചര്യപ്പെടുത്തുന്നത് മാധ്യമരംഗത്തെ നിശബ്ദതയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.

പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

നിശബ്ദത അനീതിയുടെ പക്ഷം ചേരലാണ്
- - - - - - - - - - - - - - - - -

കെ എം ബഷീർ - പരിചയപ്പെട്ടവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അടിമുടി മാന്യനായ മാധ്യമ പ്രവർത്തകൻ. അദ്ദേഹത്തെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചുകൊന്ന കേസ് തേച്ചുമാച്ചുകളയാൻ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ പോലീസ് ആവുന്നത്ര ശ്രമിച്ചു. ശ്രീറാം വെങ്കിട്ടരാമന് മറവി രോഗമുണ്ടെന്ന് പറഞ്ഞു. നിർണായക സമയത്തെ പരിശോധനകൾ ഒഴിവാക്കി കൊടുത്തു.

ബിവറേജസ് അടച്ചിട്ടാല്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍, കോൺഗ്രസ് മുഖ്യമന്ത്രിയെ കൂട്ട് പിടിച്ച് പിണറായി!ബിവറേജസ് അടച്ചിട്ടാല്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍, കോൺഗ്രസ് മുഖ്യമന്ത്രിയെ കൂട്ട് പിടിച്ച് പിണറായി!

ഇപ്പോൾ ഈ കൊറോണ ഭീതിക്കാലത്ത് സൂത്രത്തിൽ സർവീസിൽ തിരിച്ചെടുത്തു. മറവിരോഗിയെ പൊതുജനാരോഗ്യത്തിന്റെ സുപ്രധാന ചുമതലയിൽ കുടിയിരുത്തി. ഐ എ എസുകാരയ 13 പേർ ഡോക്ടർമാരാണെന്നിരിക്കെയാണ് അവരെ മറികടന്ന് ഈ തിരുകിക്കയറ്റം.

 pcds

ആശ്ചര്യപ്പെടുത്തുന്നത് മാധ്യമരംഗത്തെ നിശബ്ദതയാണ്.
കേരള പത്രപ്രവർത്തക യൂണിയന്റെ ചട്ടപ്പടി പ്രസ്താവനയും അപൂർവം ചില മാധ്യമ പ്രവർത്തകരുടെ പ്രതിഷേധവും മാറ്റിവെച്ചാൽ മറ്റ് മാധ്യമസിംഹങ്ങളെല്ലാം മൗനത്തിലാണ്.

പ്രതിഷേധിച്ചാൽ വിജയേട്ടൻ പരിഭവിച്ചാലോ ?
കൂട്ടത്തിലൊരുത്തന്റെ ജീവനെടുത്ത അനീതിയോടാണ് ഈ നിശബ്ദത എന്നോർക്കണം. കേരളത്തിലെ മാധ്യമ രംഗത്തെ ഗോസാമി വത്കരണത്തിന്റെ തെളിവുകൂടിയാണ് ഈ വിധേയത്വ നിശബ്ദത - ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും...

ഗ്വാളിയോറില്‍ കണ്ണുവെച്ച് സിന്ധ്യ,കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട കാവിക്കോട്ടയാവും, ഇടവും വലവും കരുത്തര്‍ഗ്വാളിയോറില്‍ കണ്ണുവെച്ച് സിന്ധ്യ,കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട കാവിക്കോട്ടയാവും, ഇടവും വലവും കരുത്തര്‍

English summary
pc vishnunath against kerala govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X