കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെയ്യുന്നതും പറയുന്നതും കളവാണെന്ന് അറിയാം,എന്തിനാണ് കോവിഡ് കാലത്ത് ഈ നുണപ്രചാരണം നിങ്ങൾ നടത്തിയത്'

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് രംഗത്ത്. കൊവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നടപടിയെ പരിഹസിച്ച നടപടിക്കെതിരെയാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം. 40 ദിവസമായി ജോലിയും വരുമാനവുമില്ലാത്തവര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി മാത്രമേ നാട്ടില്‍ പോകാന്‍ കഴിയുകയുള്ളൂ എന്ന സാഹചര്യം ഉണ്ടായി. ഈ ഘട്ടത്തിലാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. അപ്രകാരം ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന കാര്യം തന്നെയാണ് കേരളത്തിലും നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതില്‍ സി പി എമ്മുകാര്‍ക്ക് ഇത്ര അസ്വസ്ഥത എന്താണെന്ന് മനസിലാവുന്നില്ലെന്ന് പിസി വിഷ്ണുനാഥ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം. പൂര്‍ണരൂപം വായിക്കാം.

അവഗണിക്കാറാണ് പതിവ്

അവഗണിക്കാറാണ് പതിവ്

കേരള സൈബര്‍ പോരാളികള്‍ പടച്ചുവിടുന്ന വ്യാജപ്രചാരണങ്ങളെ പൊതുവേ അവഗണിക്കാറാണ് പതിവ്. പക്ഷെ സര്‍ഗാത്മക ഇടപെടല്‍ നടത്താറുണ്ടെന്ന് പറയുന്ന കുറച്ചാളുകളും ചില മാധ്യമ പ്രവര്‍ത്തകരും അതേ പ്രചാരണം ഏറ്റുപിടിക്കുമ്പോള്‍ പ്രതികരിക്കാതെ പോവുന്നത് ശരിയല്ലല്ലോ ...ഒരു കളവിനെ ന്യായീകരിക്കാന്‍ മറ്റൊന്ന് എന്ന വിധത്തില്‍ എന്തെല്ലാമാണ് സൈബര്‍ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് പുറത്തുവരുന്നതെന്ന് നോക്കൂ... ഒടുവിലത്തെ ഒന്നുരണ്ട് സംഭവവികാസം മാത്രം ഉദാഹരണമായി ഉദ്ധരിക്കാം.

അസ്വസ്ഥത

അസ്വസ്ഥത

കുടിയേറ്റ തൊഴിലാളികളുടെ ദുരിതയാത്ര മന:സാക്ഷി ഉള്ളവര്‍ക്കെല്ലാം സങ്കടക്കാഴ്ചയായിരുന്നു. അവരുടെ കാര്യത്തില്‍ ഇടപെടണമെന്ന്
കേന്ദ്ര സര്‍ക്കാറിനോട് നിരവധി തവണ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടെങ്കിലും മോദി സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഒടുവില്‍ മൂന്നാം ലോക്ഡൗണില്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം വന്നപ്പോള്‍, 40 ദിവസമായി ജോലിയും വരുമാനവുമില്ലാത്തവര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി മാത്രമേ നാട്ടില്‍ പോകാന്‍ കഴിയുകയുള്ളൂ എന്ന സാഹചര്യം ഉണ്ടായി. ഈ ഘട്ടത്തിലാണ് അവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. അപ്രകാരം ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന കാര്യം തന്നെയാണ് കേരളത്തിലും നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതില്‍ സി പി എമ്മുകാര്‍ക്ക് ഇത്ര അസ്വസ്ഥത എന്താണെന്ന് മനസിലാവുന്നില്ല.

മഹിമയ്ക്ക് ചേരാത്ത

മഹിമയ്ക്ക് ചേരാത്ത

ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് മുഖ്യമന്ത്രി തന്നെ തന്റെ പദവിയുടെ മഹിമയ്ക്ക് ചേരാത്തവിധം കോണ്‍ഗ്രസിനെ പരിഹസിക്കയാണുണ്ടായത്. കോവിഡ് പ്രതിരോധവുമായ് ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ തന്നെ പറയുന്നപോലെ എല്ലാ വിഭാഗം ജനങ്ങളും ഏക സോഴ്‌സായി ആശ്രയിക്കുന്ന പത്രസമ്മേളനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ, അതിന്റെ ദേശീയ തലത്തില്‍ എടുത്ത തീരുമാനത്തെ ഈ രൂപത്തില്‍ അപഹസിച്ച മുഖ്യമന്ത്രിയുടെ നിലവാര തകര്‍ച്ച ഏവരും കണ്ടതാണ്. മുഖ്യമന്ത്രി രണ്ട് കളവാണ് പറഞ്ഞത്: ഒന്ന് ചെലവെല്ലാം കേന്ദ്രം വഹിക്കുമെന്ന് ആദ്യം പറഞ്ഞ്, കേന്ദ്രം പോലും അവകാശപ്പെടാത്ത ക്രെഡിറ്റ് അവര്‍ക്ക് ചാര്‍ത്തി കൊടുക്കുന്നു. പിറ്റേ ദിവസം പറഞ്ഞത്, അവര്‍ക്ക് വേണ്ടി സംസ്ഥാന ഗവര്‍മെന്റ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല അതുകൊണ്ട് തങ്ങള്‍ ഇടപെടില്ല എന്നാണ്.

സൈബര്‍ സംവിധാനം

സൈബര്‍ സംവിധാനം

എന്നാല്‍ ഒരുമിച്ച് ടിക്കറ്റ് വാങ്ങി അതിന് ശേഷം തൊഴിലാളികളില്‍ നിന്നും പണം ശേഖരിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികളാണ്. ഈ പാവപ്പെട്ടവരെ സഹായിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനത്തിനെതിരെ സി പി എമ്മിന്റെ സൈബര്‍ സംവിധാനവും ഇടതു സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന് പറയുന്നവരും ചില മാധ്യമ പ്രവര്‍ത്തകരും തൊട്ട് കൂലിത്തല്ലുകാര്‍ വരെ ഒറ്റയടിക്ക് ഇറങ്ങി ആക്രോശം' മുഴക്കിയത് എന്തിനാവും ?അവരുടെ വ്യാജ പ്രചാരണത്തിന്റെ മൂന്നാംഘട്ടമായാണ് ആലപ്പുഴ ഡി സി സി കലക്ടര്‍ക്ക് കൊടുത്ത ചെക്ക് വണ്ടിച്ചെക്കാണ് എന്ന് പറഞ്ഞ് പോസ്റ്റുകള്‍ വരുകയും ആയിരക്കണക്കിന് സി പി എമ്മുകാര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തത്. അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടെന്ന് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്.

സിപിഎം സൈബര്‍ ടീം

സിപിഎം സൈബര്‍ ടീം

എന്തിനാണ് ഈ കോവിഡ് കാലഘട്ടത്തില്‍ ഈ നുണപ്രചാരണം നിങ്ങള്‍ നടത്തിയത് ?ഇന്നലെ വീണ്ടും ദൗര്‍ഭാഗ്യകരമായ മറ്റൊരു പ്രചാരണവും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയറിന്റെ ഭാഗമായി യു എ ഇ യിലുള്ള എഞ്ചിനീയറായ യുവതിക്ക് ടിക്കറ്റ് എടുത്ത് കൊടുത്തതിന്റെ പേരിലാണ് ബഹളം ഉണ്ടാക്കിയത്. പ്രവാസികളുടെ മടങ്ങി വരവിനുവേണ്ടി പരമോന്നത നീതി പീഠത്തെ വരെ സമീപിച്ച ഒരാളാണ് അവര്‍. ആ ഇടപെടലുകളെ ആദരിക്കാന്‍ കൂടിയാണ് അവര്‍ക്ക് കൂടി ടിക്കറ്റ് എടുത്ത് നല്‍കിയത്. അവരുടെ ഭര്‍ത്താവ് ആ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് രണ്ടു പേര്‍ക്ക് കൂടി ടിക്കറ്റ് എടുക്കാമെന്നറിയിച്ചു. ഏറ്റവും അര്‍ഹരായ നൂറ് പേര്‍ക്ക് കൂടാതെയാണ് ഈ അധിക ടിക്കറ്റുകള്‍. കാരുണ്യത്തിന്റെ, കരുതലിന്റെ ഈ കരസ്പര്‍ശം കാണാതെ എന്തിനാണ് സിപിഎം സൈബര്‍ ടീം അസഹിഷ്ണുതയും കുപ്രചരണവും അഴിച്ചുവിടുന്നത് ?

കളവാണെന്ന് അറിയാം

കളവാണെന്ന് അറിയാം

ചെയ്യുന്നതും പറയുന്നതും കളവാണെന്ന് അറിയാം, എന്നിട്ടും പലതവണ പറഞ്ഞ് സത്യമാക്കാമോ എന്ന പരിശ്രമമാണ്.
വളരെ ജാഗ്രതയോടു കൂടി ഇത്തരം കാര്യങ്ങളെ നോക്കി കാണുന്ന ഒരു സമൂഹം നവ മാധ്യമങ്ങളിലുള്‍പ്പെടെ ഉണ്ടെന്ന യഥാര്‍ത്ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നല്ലത്.

English summary
PC Vishnunath criticizes CPM and Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X