Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് തഴച്ചുവളരാനുളള മണ്ണ് ഒരുക്കി കൊടുത്തത് പിണറായി വിജയനെന്ന് പിസി വിഷ്ണുനാഥ്‌

മുഖ്യമന്ത്രി പിണറായിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തന്‍റെ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് വിഷ്ണുനാഥ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

കേരളത്തില്‍ ബിജെപിക്ക് തഴച്ചുവളരാനുള്ള മണ്ണൊരുക്കി കൊടുത്ത ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് കൈകഴുകാന്‍ ആകില്ലെന്ന് വിഷ്ണുനാഥ് കുറിച്ചു. ബിജെപിയും സിപിഎം വിരിച്ച വലയില്‍ അകപ്പെടാന്‍ കേരളത്തിലെ പ്രബുദ്ധം സമൂഹം വിഡ്ഢികളെല്ലും അദ്ദേഹം എഴുതി.

 വിശ്വാസി സമൂഹം

വിശ്വാസി സമൂഹം

ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും
ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എടുത്ത നിലപാട് വിശ്വാസി സമൂഹത്തിന്റെ വികാരത്തിനൊപ്പമുള്ള നിലപാടായിരുന്നു.

 തനിനിറം

തനിനിറം

പുണ്യപൂങ്കാവനത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നതായിരുന്നു. എന്നാല്‍ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കച്ചവടക്കാരായ് രംഗത്തെത്തിയ ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും അവരുടെ തനിനിറം വെളിപ്പെടുത്തിയിരിക്കയാണ്, പി എസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തിലൂടെ.

 സങ്കുചിത താത്പര്യം

സങ്കുചിത താത്പര്യം

ഭക്തര്‍ക്ക് ഒപ്പം നിലയുറപ്പിക്കുന്നു എന്ന് വരുത്തി തങ്ങളുടെ സങ്കുചിത താത്പര്യം അവര്‍ വെളിപ്പെടുത്തി കഴിഞ്ഞു. ''നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു കൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണ്''-

 ഗൂഡാലോചന

ഗൂഡാലോചന

ഈ ഒറ്റ തുറന്നു പറച്ചിലിലുണ്ട്, ബി ജെ പിയും സി പി എമ്മും മാത്രമായി അവശേഷിക്കുന്ന രാഷ്ട്രീയ കേരളത്തെക്കുറിച്ചുള്ള അവരുടെ ഗൂഢാലോചനയും സ്വപ്നവും.ബി ജെ പിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ല.

 എതിരാളികളെ വളര്‍ത്തി

എതിരാളികളെ വളര്‍ത്തി

മുഖ്യമന്ത്രിയെന്ന നിലയില്‍ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘര്‍ഷവും പ്രകോപനവും നിരന്തരം സൃഷ്ടിച്ച് തീവ്ര ആശയക്കാരായ എതിരാളികളെ വളര്‍ത്തുക; അതുവഴി സമാധാന കാംക്ഷികളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയില്‍ വെളിവായത്.

 വിഡ്ഢി

വിഡ്ഢി

പക്ഷെ യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ ബി ജെ പിയുടെയും സി പി എമ്മിന്റെയും തനിസ്വരൂപം ഇപ്പോള്‍ തിരിച്ചറിയുന്നു; നിങ്ങള്‍ വരച്ച വരയില്‍ നില്‍ക്കാനും നിങ്ങള്‍ വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യസമൂഹം അത്രമാത്രം വിഡ്ഢികളല്ലെന്ന് ഓര്‍ക്കണം.

 തയ്യാറാവണം

തയ്യാറാവണം

പകല്‍ക്കിനാവിലെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട്, കേരളത്തിലെ സൈ്വര്യജീവിതത്തിന് വിഘ്‌നം വരുത്താതെ മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഇരുപാര്‍ട്ടി നേതൃത്വവും തയ്യാറാവണം. മറിച്ചെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രമല്ല ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്യും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+