• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരക്ഷാവലയം ഭേദിച്ച് രാഹുൽ ഗാന്ധിക്ക് അരികിലേക്ക്, ചേർത്ത് നിർത്തി രാഹുൽ, വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാനായി സ്വന്തം മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് വയനാട് നൽകിയത്. കനത്ത മഴയെ പോലും അവഗണിച്ച് രാഹുൽ ഗാന്ധിയെ കാണാൻ ആയിരങ്ങളാണ് എത്തുന്നത്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടും പ്രാദേശിക വിഷയങ്ങളിൽ ചർച്ച നടത്തിയും വയനാടിന്റെ എംപിയായി മാറി രാഹുൽ ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുകയാണ്.

പതിവുകൾ തെറ്റിച്ച് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അടിമുടി മാറ്റം, വലംകൈയ്യായി 'സാകേത്'

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് രണ്ട് കുട്ടികളെ ചേർ‌ത്ത് നിർത്തി സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ്. ചിത്രത്തിന് പിന്നിലെ കഥ പറയുകയാണ് പിസി വിഷ്ണുനാഥ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

രാഹുൽ ഗാന്ധിയെ കാണാൻ

രാഹുൽ ഗാന്ധിയെ കാണാൻ

കൽപ്പറ്റയിൽ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്നേഹയും സാൻജോയും. കുറേ ദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുൽഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവർ രാഹുൽജിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

ചേർത്ത് നിർത്തി രാഹുൽ

തുടക്കം മുതൽ കൂടെ ഓടുകയായിരുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം വാഹനത്തിൽ നിന്നു കൊണ്ട് അടുത്തേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു. അത്ഭുതത്തോടെ സ്നേഹയും സാൻജോയും.

വാഹനത്തിനടുത്തേക്ക് വന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു അവരെ വാഹനത്തിലേക്ക് കടത്തിവിടുവാൻ. വാഹനത്തിനകത്തു കയറിയ രണ്ടുപേർക്കും അത്ഭുതം; തൊട്ടടുത്ത് നിൽക്കുന്നത് രാഹുൽഗാന്ധി; ചേർത്തുനിർത്തി ചിത്രവുമെടുത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിസി വിഷ്ണുനാഥ് പറയുന്നു.

 ചേർത്ത് നിർത്തി വയനാട്

ചേർത്ത് നിർത്തി വയനാട്

സ്വന്തം മണ്ഡലമായ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ നാലേകാൽ ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി

 മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് കത്ത്

എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ വയനാടിന് വേണ്ടി ഇടപെടലുകൾ നടത്തുന്നുണ്ട് നിയുക്ത എംപി. വയനവാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി കർഷക ആത്മഹത്യകളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

സുരക്ഷാ വലയം ഭേദിച്ച്

സുരക്ഷാ വലയം ഭേദിച്ച്

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ കനതത് സുരക്ഷാ വലയത്തിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര. എന്നാൽ പലഘട്ടത്തിലും സുരക്ഷാ വലയം ഭേദിച്ച് രാഹുൽ ഗാന്ധി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ആളുകളുടെ ഇടയിലേക്ക് ചാടിയിറങ്ങുന്നതും വഴിയോരക്കടകളിൽ കയറുന്നതുമൊക്കെ രാഹുൽ ഗാന്ധിയുടെ പതിവാണ്. വയനാട് പര്യടനത്തിലും ഇത് ആവർത്തിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുക്കാനും ആളുകളുടെ തിരക്കാണ്.

മോദിക്കെതിരെ ആഞ്ഞടിച്ച്

മോദിക്കെതിരെ ആഞ്ഞടിച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പ്രസംഗങ്ങളിൽ രാഹുൽ ഗാന്ധി ആഞ്ഞടിക്കുന്നുണ്ട്. മോദിയുടേത് നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ലെന്നും ജനങ്ങളിൽ പകയും വിദ്വേഷവും അദ്ദേഹം വളർത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേരളത്തിന് വേണ്ടി പാർലമെന്റിന്റെ അകത്തും പുറത്തും പോരാടുമെന്ന് വയനാട്ടുകാർക്ക് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

English summary
PC Vishnunath facebook post explaining the story behind the viral photo of Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more