കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിന് കേരളത്തിലും പണി വെച്ച് കോൺഗ്രസ്; പരാതി നൽകി പിസി വിഷ്ണുനാഥ്

Google Oneindia Malayalam News

ആലപ്പുഴ; പാൽഘർ വിഷയുവമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ ചാനൽ ചർച്ചയിൽ അധിക്ഷേപിച്ച മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കെതിരെ കേരളത്തിലും പരാതി. പിസി വിഷ്ണുനാഥാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. റിപബ്ലിക് ചാനലിൽ നടന്ന ചർച്ചയിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കെതിരേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേയും അർണബ് ഗോസ്വാമി രംഗത്തെത്തിയത്.

xarnab-15821

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ വലിയ രീതിയിലുള്ള വർഗീയ പ്രചരണമാണ് നടക്കുന്നത്. ഇത് ഏറ്റുപിടിച്ച് കൊണ്ടായിരുന്നു റിപബ്ലിക് ടിവി ചാനൽ ചർച്ചയിൽ അർണബിന്റേയും പ്രതികരണം. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്.

സംഭവത്തിൽ അർണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടത്തിയിരുന്നു.കൂടാതെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അർണബിനെതിരെ പരാതിയും നൽകിയിരുന്നു. ചത്തീസ്ഗഡിൽ അർണബിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് വിഷ്ണുനാഥ് കേരളത്തിലും പരാതി നൽകിയിരിക്കുന്നത്.

അതേസമയം വിവാദ പരാമർശത്തിന് പിന്നാലെ തന്നെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന് അർണബ് ആരോപിച്ചിരുന്നു. ജോലി കഴിഞ്ഞ് ഭാര്യയ്ക്കൊപ്പം മടങ്ങി വരിമ്പോൾ കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞ് മർദ്ദിച്ചുവെന്നാണ് അർണബിന്റെ ആരോപിച്ചത്. മുംഹബയിലെ ഗണപത്രവ് കടം മാർഗിൽ വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേരാണ് കാർ തടഞ്ഞതെന്നും ഇവർ കാറിന്റെ വിന്റോ ചില്ല് തകർത്തെന്നുമാണ് അർണബിന്റെ പരാതി. അതേസമയം സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എൻഎം ജോഷി മാർഗ് പോലീസ് അറിയിച്ചു.

അർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾഅർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾ

പെരുവഴിയിലായി സിന്ധ്യ; ഉപതിരഞ്ഞെടുപ്പിലും വിയർക്കും!! ഗ്രൗണ്ട് റിപ്പോർട്ട് ഇങ്ങനെപെരുവഴിയിലായി സിന്ധ്യ; ഉപതിരഞ്ഞെടുപ്പിലും വിയർക്കും!! ഗ്രൗണ്ട് റിപ്പോർട്ട് ഇങ്ങനെ

'ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് സോണിയയും മക്കളും മനസിലാക്കിയാൽ നന്ന്''ഇത് അടിയന്തരാവസ്ഥ കാലമല്ലെന്ന് സോണിയയും മക്കളും മനസിലാക്കിയാൽ നന്ന്'

English summary
PC Vishnunath filed complainst against Arnab goswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X