കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അരി തരാത്ത,തുണി തരാത്ത,പണി തരാത്ത ഭരണമേ'; ടിഒ ബാവയെ പ്രണമിച്ച് പിസി വിഷ്ണുനാഥിന്റെ കുറിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: ഒന്നും രണ്ടും കേരളാ നിയമസഭകളില്‍ ആലുവ മണ്ഡലങ്ങളെ പ്രതീനിധീകരിച്ച നേതാവായിരുന്നു ടിഒ ബാവ. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ബാവയുടെ ജന്മ ദിനമാണിന്ന്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും ബാവയുടെ ഇടപെടലിനെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പിസി വിഷ്ണുനാഥ്

ദേവന്ദ്ര ഫഡ്‌നാവിസിനെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; 'സ്റ്റിയറിംഗ് തന്റെ കയ്യില്‍; പിന്നിലും ചക്രംദേവന്ദ്ര ഫഡ്‌നാവിസിനെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; 'സ്റ്റിയറിംഗ് തന്റെ കയ്യില്‍; പിന്നിലും ചക്രം

ഇഎംഎസ് സര്‍ക്കാറിന്റെ കാലം

ഇഎംഎസ് സര്‍ക്കാറിന്റെ കാലം

ആദ്യത്തെ ഇ എം എസ് സര്‍ക്കാറിന്റെ കാലം; സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം രൂക്ഷം.' അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമേ ' എന്ന മുദ്രാവാക്യം നാടെങ്ങും മാറ്റൊലി കൊള്ളുന്നു.ഇതിനിടെ 5000 ടണ്‍ അരി ആന്ധ്രയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനക്കാരായ ടി ശ്രീരാമുലു, പി സൂര്യനാരായണന്‍ എന്നിവരുമായ് ഭക്ഷ്യവകുപ്പ് കരാര്‍ ഒപ്പുവെച്ചു.

 സര്‍ക്കാരിന് നഷ്ടം

സര്‍ക്കാരിന് നഷ്ടം

ചട്ടപ്രകാരം ദര്‍ഘാസ് ടെണ്ടര്‍ വിളിക്കാനോ കുറഞ്ഞ വിലയ്ക്ക് കരാര്‍ ഉറപ്പിക്കാനോ മുതിരാതെയാണ് സര്‍ക്കാര്‍ ഈ ഇടപാട് നടത്തിയത്. സെപ്തംബര്‍ രണ്ടിന് അന്നത്തെ ആലുവാ എം എല്‍ എ ആയിരുന്ന ടി ഒ ബാവയാണ് ഇടപാടിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതില്‍ പ്രമുഖന്‍. ന്യായീകരിക്കാനാവാത്ത വിധം ആന്ധ്രയില്‍ നിന്നും അരി വാങ്ങിയതിലൂടെ സര്‍ക്കാരിന് ഒരു ലക്ഷത്തി അറുപത്താറായിരം രൂപയുടെ നഷ്ടം വന്നതായി ബാവ സാഹിബ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കേരളം ഇളകി

രാഷ്ട്രീയ കേരളം ഇളകി

1958 ലെ ബജറ്റ് സമ്മേളനത്തില്‍ പതിനാറു ലക്ഷത്തി അമ്പതിനായിരം രൂപയുടെ ക്രമക്കേട് നടന്നതായി അദ്ദേഹം വീണ്ടും ആരോപിച്ചു. ആന്ധ്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടം വീട്ടാനാണ് ഈ തുക ഉപയോഗിച്ചതെന്നും ബാവ നിയമസഭയില്‍ പറഞ്ഞതോടെ രാഷ്ട്രീയ കേരളം ഇളകി മറിഞ്ഞു.

 ഗര്‍ജ്ജനം പോലെ മുഴങ്ങി

ഗര്‍ജ്ജനം പോലെ മുഴങ്ങി

അതുവരെ പൊതുമണ്ഡലത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം ക്രമക്കേടുകള്‍. ബാവ നിയമസഭയില്‍ സര്‍ക്കാറിനെ വെല്ലുവിളിച്ചു : 'എന്റെ ആരോപണങ്ങള്‍ തെറ്റെങ്കില്‍ എന്നെ പ്രോസിക്യൂട്ട് ചെയ്യുക 'അത് ഗര്‍ജ്ജനം പോലെ കേരളത്തില്‍ മുഴങ്ങി.തുടര്‍ന്ന്, ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമന്‍നായര്‍ കമ്മീഷന്‍ ഇടപാട് അന്വേഷിച്ചു.

പി രാമമൂര്‍ത്തി

പി രാമമൂര്‍ത്തി

ആന്ധ്ര അരി ഇടപാടില്‍ സംസ്ഥാനത്തിന് വലിയ നഷ്ടം നേരിട്ടു എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട് തള്ളുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.പക്ഷെ ടി ഒ ബാവ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജനത്തിന് ബോധ്യമായി. പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് നേതാവ് പി രാമമൂര്‍ത്തി സാക്ഷ്യപ്പെടുത്തി : 'പാര്‍ട്ടി കേരളത്തില്‍ നിന്ന് 25 ലക്ഷം രൂപ പിരിച്ചിട്ടുണ്ട് ' - പണത്തിന്റെ സ്രോതസു മാത്രം വെളിപ്പെടുത്തിയില്ല.

 ജാഥ തലസ്ഥാനത്ത്

ജാഥ തലസ്ഥാനത്ത്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ അഴിമതി ചൂണ്ടിക്കാട്ടിയ ബാവ സാഹിബ് പിന്നീട് കെ പി സി സി അധ്യക്ഷനായിരിക്കുമ്പോള്‍ ഇ എം എസിന്റെ രണ്ടാമത്തെ സര്‍ക്കാറായിരുന്നു അധികാരത്തില്‍. പൊലീസിന്റെ നരനായാട്ടും സ്വജനപക്ഷപാതവും നടമാടിയ ആ കാലത്ത് കാസര്‍ഗോഡു നിന്ന് ബാവ സാഹിബ് ഒരു കാല്‍നട ജാഥ നയിച്ചിരുന്നു. ജനമനസാക്ഷി ഉണര്‍ത്തി, കിലോമീറ്ററുകള്‍ താണ്ടി 35 ദിവസം പിന്നിട്ടാണ് ജാഥ തലസ്ഥാനത്ത് സമാപിച്ചത്.

അടിത്തറ ഇളക്കാന്‍

അടിത്തറ ഇളക്കാന്‍

സര്‍ക്കാറിന്റെയും അന്നത്തെ ഭരണമുന്നണിയുടെയും അടിത്തറ ഇളക്കാന്‍ ബാവ സാഹിബിന്റെ നേതൃത്വത്തിന് സാധിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കര്‍മ്മോജ്വലനായ പോരാളിയായ്, തലമുറകളെ ആവേശം കൊള്ളിച്ച, മതേതര-ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പതാകാ വാഹകനായ ബാവ സാഹിബിന് ജന്മദിനത്തില്‍ പ്രണാമം. ആ ദീപ്ത സ്മരണ പുതിയ കാലത്ത് അഴിമതി സര്‍ക്കാറിനെതിരായ പോരാട്ടത്തിന് വീര്യം പകരും.

English summary
PC Vishnunath Note About Former MLA TO Bava
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X