'എഐവൈഎഫ് പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് വിലക്കില്ലായിരുന്നു'; കെവി തോമസിനെതിരെ വിഷ്ണുനാഥും
തിരുവനന്തപുരം: സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വിലക്ക് ഇല്ലായിരുന്നു എന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയോട് ആലോചിച്ച ശേഷമാണ് പോയത് എന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
എ ഐ വൈ എഫ് പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് വിലക്ക് ഉണ്ടായിരുന്നില്ല. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള സെമിനാറിലാണ് പങ്കെടുത്തത്. കെ വി തോമസിന്റെ ചോദ്യം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമമാണ് കെ വി തോമസ് നടത്തുന്നതെന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.

പി സി വിഷ്ണുനാഥ് എ ഐ വൈ എഫ് സെമിനാറില്‍ പങ്കെടുത്തത് എ ഐ സി സിയുടെ അനുമതിയോടെയാണോ? തനിക്കൊരു നീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ എന്നായിരുന്നു കെ വി തോമസ് ചോദിച്ചത്. നേരത്തെ കെ വി തോമസ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ചായിരുന്നു.
Recommended Video

ഇതിനെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കെ പി സി സി. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനേയും കെ വി തോമസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ കെ പി സി സി നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
ഇഫ്താറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി തന്നെ വിലക്കിയിരുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തില്‍ കെ വി തോമസിന്റെ വിശദീകരണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ചേരുന്നുണ്ട്. അച്ചടക്ക നടപടി താക്കീതില്‍ മാത്രമായി ഒതുങ്ങിിയേക്കും എന്നാണ് റിപ്പോര്‍ട്ട്. എ ഐ സി സി അംഗത്വത്തില്‍ നിന്ന് കെ വി തോമസിനെ മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്.












Click it and Unblock the Notifications