കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെറിയാനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത്‌ ശരിയല്ല'; വിഡി സതീശനോട് പറഞ്ഞത് വെളിപ്പെടുത്തി സിദ്ധീഖ്

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ട് വരണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. വിവിധ നേതാക്കളാണ് ഇതിനോടകം തന്നെ ഇത്തരമൊരു ആവശ്യം പരസ്യമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചെറിയാന്‍ ഫിലിപ്പിന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം. സി പി എമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്കുള്ള പാഠമാണ് ചെറിയാന്‍ ഫിലിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിനെ കുറിച്ച് കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റായ ടി സിദ്ധീഖും ഇപ്പോള്‍ വ്യക്തമാക്കുന്നത്.

പിന്നീട് ദിലീപേട്ടനൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല, ഞാൻ വളരെ വിഷമിച്ചു; പിറന്നാൾ ദിനത്തിൽ ബാദുഷയുടെ കുറിപ്പ്പിന്നീട് ദിലീപേട്ടനൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല, ഞാൻ വളരെ വിഷമിച്ചു; പിറന്നാൾ ദിനത്തിൽ ബാദുഷയുടെ കുറിപ്പ്

ചെറിയാന്‍ ഫിലിപ്പുമായി കഴിഞ്ഞ ദിവസം

ചെറിയാന്‍ ഫിലിപ്പുമായി കഴിഞ്ഞ ദിവസം നടത്തിയ ദീര്‍ഘമായ സംഭാഷണം വിവരിച്ചുകൊണ്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിനെ കുറിച്ച് ടി സിദ്ധീഖ് പറയുന്നത്. ചെറിയാൻ ഫിലിപ്പിന്റെ ജനാധിപത്യ ബോധവും മതേതര കാഴ്ചപ്പാടും സംഘടനാ ബോധവും വലിയ രീതിയിൽ പ്രസ്ഥാനത്തിനു മുതൽക്കൂട്ടാവേണ്ടതുണ്ട്‌ എന്ന് തോന്നിപ്പോയെന്നും ടി സിദ്ധീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

"ഇന്ന് വൈകീട്ടത്തെ ചായക്ക്‌ നല്ല രുചി തോന്നി..."
ശ്രീ ചെറിയാൻ ഫിലിപ്പുമായി ഇന്ന് വൈകീട്ട്‌ ചായ കുടിച്ചിരുന്നത്‌ ഒരു മണിക്കൂറോളമായിരുന്നു. പഴയകാല സംഭവങ്ങൾ അദ്ദേഹം ഓർത്തെടുത്ത പറഞ്ഞതൊക്കെ ആവേശത്തോടെ ഞാൻ കേട്ടിരുന്നു. പുലർച്ചെ എത്തുന്ന ഉമ്മൻ ചാണ്ടി നിലത്ത്‌ പത്രം വിരിച്ച്‌ കിടക്കുമ്പോൾ ചെറിയാനും സുഹൃത്തുക്കളും കട്ടിലിൽ കിടന്നിരുന്ന കാലം.

എ കെ ആന്റണിയുമായിട്ടുണ്ടായിരുന്ന വൈകാരിക അടുപ്പം

എ കെ ആന്റണിയുമായിട്ടുണ്ടായിരുന്ന വൈകാരിക അടുപ്പം... ലീഡർ കെ കരുണാകരനും വീട്ടുകാരുമായുള്ള വൈകാരിക ബന്ധം... ദേശീയവേദി പ്രവർത്തനങ്ങൾ... കാൽനൂറ്റാണ്ട്‌ എന്ന പുസ്തകം കെ എസ്‌ യ്‌വിനു വേണ്ടി എഴുതിയത്‌. കുറച്ച്‌ നാൾ മുമ്പ്‌ പ്രതിപക്ഷ നേതാവുമായി കാറിൽ സംസാരിച്ച്‌ യാത്ര ചെയ്യവെ 'ചെറിയാൻ ഫിലിപ്പിനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത്‌ ശരിയല്ല, ചെറിയാനോട്‌ ഒന്ന് സംസാരിച്ച്‌ നോക്കണം...' എന്ന് പറഞ്ഞത്‌ ഞാൻ ചെറിയാനെ ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു.

 കോൺഗ്രസ്‌ എന്ന മഹാരാഷ്ട്രീയ പ്രസ്ഥാനം

കോൺഗ്രസ്‌ എന്ന മഹാരാഷ്ട്രീയ പ്രസ്ഥാനം വളർത്തിയ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു എന്നദ്ദേഹം പറഞ്ഞത്‌ എനിക്ക്‌ അഭിമാന നിമിഷമായി... ചെറിയാൻ ഫിലിപ്പിന്റെ ജനാധിപത്യ ബോധവും മതേതര കാഴ്ചപ്പാടും സംഘടനാ ബോധവും വലിയ രീതിയിൽ പ്രസ്ഥാനത്തിനു മുതൽക്കൂട്ടാവേണ്ടതുണ്ട്‌ എന്ന് തോന്നിപ്പോയി.- ടി സിദ്ധീഖ് കുറിപ്പ് അവസാനിപ്പിക്കുന്നു.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് തിരിച്ചു വരണം

ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് തിരിച്ചു വരണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനായിരുന്നുവെന്നായിരുന്നു പത്മജ വേണുഗോപാല്‍ രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയത്. മരിക്കുന്നതിനു തൊട്ട് മുൻപും അച്ഛൻ ചെറിയാനോട് ഇത് ആവശ്യപ്പെട്ടിരുന്നു. അന്നു പറഞ്ഞത് ശ്രീ പിണാറായി വിജയനെ വിട്ടു വരാൻ അൽപ്പം ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു അച്ഛനു ഒരു മകനായിരുന്നു ചെറിയാൻ. പാർട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും ബ്രേക്ഫാസ്റ് കഴിക്കാൻ അച്ഛന്റെ അടുത്ത് ചെറിയാൻ എത്തുമായിരുന്നു.

വരാൻ വൈകിയാൽ വരുന്നത് വരെ കാത്തിരിക്കും.

വരാൻ വൈകിയാൽ വരുന്നത് വരെ കാത്തിരിക്കും. പാർട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാൻ വന്നു, രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാൽ എന്നേക്കാൾ മുൻപ് ആശുപത്രിയിലേക്ക് എത്തും. ഞാൻ ഏറ്റവും അധികം വേദനിച്ചതു മുരളിയേട്ടനും ചെറിയാനും തമ്മിൽ മത്സരിച്ചപ്പോൾ ആണ്. അതു കാണാൻ അച്ഛൻ ഇല്ലാതിരുന്നതു നന്നായി എന്ന് വിചാരിച്ചു. എതു പാർട്ടിയിൽ ആയിരുന്നാലും ഒരു ആത്മബന്ധം ചെറിയാനുമായി എന്നും ഉണ്ടായിരുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
VD Satheesan writes to Tamil Nadu CM MK Stalin

English summary
pcc working president T Siddique wants to bring Cherian Philip back to the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X