കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പിഡിപിയും തള്ളി; ഇതെന്തു സമരം, സമൂഹം വലിയ വില നല്‍കേണ്ടിവരും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന നാഥനില്ലാത്ത ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്ന സംഘടനകള്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പിഡിപി. ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിടുക വഴി സംഘപരിവാറിനു കൂടുതല്‍ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയവര്‍ ജനങ്ങളെ സൈ്വരജീവിതത്തിന് തടസം സൃഷ്ടിക്കുകയാണെന്നും ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരത്തിലൊരു സമരരീതി കേരളത്തിന് അന്യമാണ്. സമാധാനത്തിലും സംയമനത്തിലും ഊന്നിയുള്ളതാണ് സംസ്ഥാനത്തിന്റെ സമരപാരമ്പര്യം. ഇതു മുഴുവന്‍ തച്ചുതകര്‍ക്കുന്ന വിധത്തിലാണ് ഇപ്പോള്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കത്വയിലെ പെണ്‍കുട്ടി വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ ദൗത്യം മറന്നതാണ് ഒരുപറ്റം യുവാക്കള്‍ തെരുവിലിറങ്ങാന്‍ കാരണം. അവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതായാല്‍ സമൂഹം വലിയ നല്‍കേണ്ടി വരും. അടിക്കടി സംഭവിച്ചുകൊണ്ടിരിക്കന്ന ഇത്തരം അക്രമസമരങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയാണെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു.

pdp

കര്‍ണാടകയില്‍ തങ്ങള്‍ക്ക് വോട്ടില്ലാത്തതിനാല്‍ അവിടെ ആര്‍ക്ക് പിന്തുണ നല്‍കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 19ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് കത്വയിലെ പെണ്‍കുട്ടി വിഷയത്തില്‍ പ്രതിഷേധജ്വാല നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു.

ദേശീയപാത സ്ഥലമെടുപ്പ്: കലക്ടറുടെ ഉത്തരവ് ഹൈവെ അതോറിറ്റി തള്ളി; ഉത്തരവിന് നിയമസാധുത ഇല്ലെന്ന്ദേശീയപാത സ്ഥലമെടുപ്പ്: കലക്ടറുടെ ഉത്തരവ് ഹൈവെ അതോറിറ്റി തള്ളി; ഉത്തരവിന് നിയമസാധുത ഇല്ലെന്ന്

English summary
pdp also withdrawn-general secretary nisar methar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X