പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു; സംസ്കാരം നാളെ പുത്തന്‍പള്ളിയില്‍
തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പൂന്തുറ പുത്തന്‍പള്ളിയില്‍ നടക്കും. മനുഷ്യാവകാശ പോരാട്ടത്തിന് ഒപ്പം നിന്നയാളാണ് പൂന്തുറ സിറാജ് എന്ന് പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മദനി പറഞ്ഞു.
പിഡിപി വൈസ് ചെയര്‍മാനായിരുന്നു പൂന്തുറ സിറാജ്. പേരില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. രണ്ടുതവണ പിഡിപി സ്ഥാനാര്‍ഥിയായും ഒരു തവണ സ്വതന്ത്രനായും തിരുവനന്തപുരം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന് കോര്‍പറേഷനിലേക്ക് മല്‍സരിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സിപിഎം പിന്തുണച്ചില്ലെന്നായിരുന്നു വാര്‍ത്തകള്‍.

1995 ല്‍ മാണിക്യവിളാകം വാര്‍ഡില്‍ നിന്നാണ് ആദ്യം കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2000ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും ജയിച്ചു. പിന്നീട് പല കാരണങ്ങളാല്‍ പിഡിപിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. തൊട്ടുപിന്നാലെ വന്ന 2005ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജനവിധി തേടി ജയിച്ചു. പുത്തന്‍പള്ളി വാര്‍ഡില്‍ നിന്നാണ് അത്തവണ മല്‍സരിച്ചത്. പിന്നീട് പിഡിപിയില്‍ തിരിച്ചെത്തി.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം ഐഎന്‍എല്ലില്‍ ചേര്‍ന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനും നീക്കം നടത്തിയിരുന്നു. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുമുന്നണിയിലെ കക്ഷികളുടെ എതിര്‍പ്പ് കാരണം മല്‍സരിക്കാന്‍ സാധിച്ചില്ല. പാര്‍ട്ടി വിട്ടതിന് ശേഷം അദ്ദേഹത്തെ പുറത്താക്കിയതായി ചെയര്മാന് അബ്ദുന്നാസര്‍ മദനി അറിയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ അദ്ദേഹം ഐഎന്‍എല്ലില്‍ നിന്ന് രാജിവച്ച് പിഡിപിയില്‍ തിരിച്ചെത്തുകയായിരുന്നു.
അര്‍ബുദ ബാധിതനായ പൂന്തുറ സിറാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സിച്ചിരുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് ഈ മാസം ആദ്യത്തില്‍ എത്തിക്കുകയായിരുന്നു. മദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവണ് സിറാജ്. 2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണം നേതൃത്വവുമായി അകന്നു. പിന്നീടാണ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നതും മല്‍സരിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ സിറാജിനെ മല്‍സരിപ്പിച്ചാല്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. തുടര്‍ന്ന് അദ്ദേഹത്തിന് മല്‍സരിക്കാന്‍ അനുമതി നല്‍കിയില്ല. ഈ വര്‍ഷം ആദ്യത്തില്‍ അബ്ദുന്നാസര്‍ മദനിയെ കണ്ട് പിഡിപിയില്‍ തിരിച്ചെത്താനുള്ള താല്‍പ്പര്യം അറിയിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റായി നിയോഗിക്കാന്‍ കേന്ദ്ര കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications