Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം. പിഡിപി പ്രവര്‍ത്തകര്‍ ഇന്‍ഡിഗോ ഓഫീസിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ത്തു. അക്രമാസക്തരായ പിഡിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായതില്‍ പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരിയിലെ വിമാനത്താവളത്തിലെ ഇന്‍ഡിഗോ വിമാന കമ്പനിയുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. പോലീസ് കാവലുള്ളതിനാല്‍ മദനിയെ വിമാനത്തില്‍ കയറ്റാതിരിക്കുകയായിരുന്നു.

nedumbassery-airport

മദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ ബോഡിങ് പാസ് എടുത്തതിനു ശേഷമാണ് ഇന്‍ഡിഗോ അധികൃതര്‍ ഇത്തരത്തില്‍ നിലപാടെടുത്ത്. അക്രമാസക്തരായ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുകയാണ്.

ഇതേതുടര്‍ന്ന് മദനിക്ക് വിമാനത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ചില്ല. മദനിയെ കയറ്റാതെയാണ് വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടത്. ഉച്ചയ്ക്ക് 12.45നുള്ള വിമാനത്തിലാണ് മദനി കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഇതിനായി 10.45ന് മദനി വിമാനത്താവളത്തിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+