Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം അക്ബര്‍ മുങ്ങി? കോഴിക്കോട്ടെ പീസ് സ്‌കൂളിലും റെയ്ഡ്... നിര്‍ണായക രേഖകള്‍?

പീസ് സ്കൂളിന്‍റെ എംഡിയും നിച്ച് ഓഫ് ട്രൂത്ത് സ്ഥാപകനും ആയ എംഎം അക്ബര്‍ ഖത്തറിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്/കൊച്ചി: ഐസിസ് ബന്ധത്തിന്റേയും മതവിദ്വേഷം പരത്തുന്ന പാഠഭാഗങ്ങളുടേയും പേരില്‍ വിവാദമായ പീസ് സ്‌കൂളില്‍ റെയ്ഡ്. കോഴിക്കോട്ടെ പീസ് സ്‌കൂളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

പീസ് സ്‌കൂളിന്റെ എംഡിയും പ്രഭാഷകനും ആയ എംഎം അക്ബറിനെ ചോദ്യം ചെയ്യാനാണ് പോലീസ് സംഘം കോഴിക്കോട് എത്തിയത്. എന്നാല്‍ എംഎം അക്ബര്‍ ഖത്തറിലേക്ക് കടന്നതായാണ് വിവരം.

മതവിദ്വേഷം പരത്തുന്ന പാഠഭാഗങ്ങള്‍ നേരത്തെ തന്നെ വിവാദമായതായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലേയും കോഴിക്കോട്ടേയും പീസ് സ്‌കൂളുകളുമായി ഐസിസ് ബന്ധം ആരോപിക്കപ്പെട്ടവര്‍ പുലര്‍ത്തിയിരുന്ന ബന്ധവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

നിച്ച് ഓഫ് ട്രൂത്ത്

നിച്ച് ഓഫ് ട്രൂത്തിന്റെ സ്ഥാപകനാണ് എംഎം അക്ബര്‍. ഇസ്ലാമിക സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന എംഎം അക്ബര്‍ അറിയപ്പെടുന്ന പ്രഭാഷകനും കൂടിയാണ്.

പീസ് സ്‌കൂളിന്റെ എംഡി

വിവാദമായ പീസ് സ്‌കൂളിന്റെ എംഡി കൂടിയാണ് എംഎം അക്ബര്‍. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കൂടിയാണ് പോലീസ് സംഘം കോഴിക്കോട്ടെ പീസ് സ്‌കൂളില്‍ എത്തിയത്.

ഐസിസ് ബന്ധം?

പീസ് സ്‌കൂളിന് ഐസിസ് ബന്ധം ഉണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേരാനായി കടന്നവരില്‍ ഒരാള്‍ കോഴിക്കോട്ടെ പീസ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നതായും വിവരം ഉണ്ട്.

എംഎം അക്ബര്‍ ഖത്തറിലേക്ക് കടന്നു

എംഎം അക്ബര്‍ മുംബൈ വഴി ഖത്തറിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. നേരത്തെ ഐസിസ് ബന്ധം ആരോപിക്കപ്പെട്ട സമയത്തും എംഎം അക്ബര്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല.

പാഠ്യപദ്ധതിയുടെ ഉത്തരവാദിത്തവും

പീസ് സ്‌കൂളുകളിലെ പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തവും എംഎം അക്ബറിനാണ് എന്നാണ് വിവരം. പാഠപുസ്തക അച്ചടിയ്ക്ക് വേണ്ടി മുംബൈയിലെ പ്രസാധകരുമായി ബന്ധപ്പെട്ടിരുന്നതും എംഎം അക്ബര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് പേര്‍ അറസ്റ്റില്‍

പീസ് സ്‌കൂളിലേക്കുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ ആണ്. ഇതിന്റെ പ്രസിദ്ധീകരണ വിഭാഗത്തിലുള്ള മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 പാഠപുസ്തക വിവാദം

മതവിദ്വേഷം പരത്തുന്ന രീതിയിലുള്ള പാഠ്യഭാഗങ്ങള്‍ ചെറിയ ക്ലാസ്സുകളില്‍ പോലും പഠിപ്പിക്കുന്ന എന്ന ആരോപണം ആണ് പീസ് സ്‌കൂളിനെതിരെ ആദ്യം ഉയര്‍ന്നത്. പാഠപുസ്‌കതത്തില്‍ ഉണ്ടെങ്കിലും അത് പഠിപ്പിക്കുന്നില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+