Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ബന്ധം ആരോപിക്കുന്ന പീസ് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകത്തിലുള്ളത്... കേരളം ഞെട്ടുന്നു

കൊച്ചി: ഐസിസ് ബന്ധത്തിന്റെ പേരില്‍ ഏറെ ആക്ഷേപം കേട്ട വിദ്യാഭ്യാസ സ്ഥാപനമാണ് കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. സ്‌കൂളിലെ സിലബസ് തയ്യാറാക്കിയത് തന്നെ സാക്കിര്‍ നായിക്കിന്റെ അടുത്ത അനുയായിയായ ഇസ്ലാമിക പണ്ഡിതനാണെന്ന് ആക്ഷേപമുണ്ട്.

അതിനിടയിലാണ് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകത്തിലേത് എന്ന പേരില്‍ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സംഗതി സത്യമാണെങ്കില്‍ കരുതുന്നതിനേക്കാള്‍ വലുതാണ് കേരളത്തിലെ തീവ്രവാദ സാന്നിധ്യം എന്ന് പറയേണ്ടിവരും.

സുഹൃത്ത് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് അവര്‍ക്ക് നിര്‍ദ്ദേശിക്കുക എന്ന ചോദ്യവും അതിന്റെ ഓപ്ഷന്‍സും ആണ് പ്രചരിക്കുന്ന ചിത്രത്തില്‍ ഉള്ളത്. ഓപ്ഷനുകൾ യഥാർത്ഥ ക്രമത്തിൽ എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ക്ലാസ്സ് കുട്ടിയോടാണ് ഈ ചോദ്യം എന്ന് കൂടി ഓര്‍ക്കണം.

മതംമാറ്റം

മതംമാറ്റം

നിങ്ങളുടെ സുഹൃത്ത് ആദം അല്ലെങ്കില്‍ സൂസന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ക്കായി താഴെ കൊടുത്തിരിക്കുന്നവയില്‍ എന്ത് ഉപദേശമാണ് നിങ്ങള്‍ നല്‍കുക?- ഇതാണ് ചോദ്യം.

ആക്ടിവിറ്റി

ആക്ടിവിറ്റി

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സിലെ പാഠഭാഗത്തോടൊപ്പമുള്ള ആക്ടിവിറ്റി ആയിട്ടാണ് ഈ ചോദ്യവും അതിന്റെ ഓപ്ഷനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

പേര് മാറ്റാന്‍

പേര് മാറ്റാന്‍

ആദ്യ ഓപ്ഷനില്‍ പറയുന്നത് ഇതാണ്- അവന്റെ/അവളുടെ പേര് എത്രയും പെട്ടെന്ന് തന്നെ അഹമ്മദ്/സാറ എന്ന് മാറ്റാന്‍ നിര്‍ദ്ദേശിക്കുമോ എന്ന്.

കുരിശ് മാല

കുരിശ് മാല

ആദമോ സൂസനോ കുരിശ് മാല ധരിച്ചിട്ടുണ്ടെങ്കില്‍ അത് ഉടനടി ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുമോ എന്നതാണ് രണ്ടാമത്തെ ഓപ്ഷന്‍.

ശഹാദത്ത്

ശഹാദത്ത്

അള്ളാഹു അല്ലാതെ ഒരു ദൈവമില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു- ഇതാണ് ശഹാദത്ത്. ഈ ശഹാദത്ത് പഠിക്കാന്‍ നിര്‍ദ്ദേശിക്കുമോ എന്നതാണ് അടുത്ത ഓപ്ഷന്‍.

വീടുവിട്ട് ഓടിപ്പോകാന്‍

വീടുവിട്ട് ഓടിപ്പോകാന്‍

മാതാപിതാക്കള്‍ മുസ്ലീങ്ങള്‍ അല്ലാത്ത സ്ഥിതിയ്ക്ക് അവരോട് വീട് വിട്ട് ഓടിപ്പോകാന്‍ നിര്‍ദ്ദേശിക്കുമോ എന്നതാണ് അടുത്തത്. അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളുമായി ഇതിനെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഹലാല്‍ ചിക്കന്‍

ഹലാല്‍ ചിക്കന്‍

ഓപ്ഷനുകളില്‍ ഏറ്റവും രസകരവും ഒരുപക്ഷേ ഒരു രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബോധത്തിന് നിരക്കുന്നതും ആണ് അവസാനത്തേത്. മതം മാറാന്‍ തീരുമാനിച്ചാല്‍ ഹലാല്‍ ചിക്കന്‍ കഴിക്കതാന്‍ നിര്‍ദ്ദേശിക്കുമോ എന്നതാണ് അത്.

വൈറല്‍

വൈറല്‍

പീസ് സ്‌കൂളിലെ രണ്ടാം ക്ലാസ്സിലെ പാഠഭാഗം എന്ന പേരില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. എന്നാല്‍ പീസ് സ്‌കൂളിലെ പാഠഭാഗം തന്നെ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ആഷിക് അബു

സംവിധായകനും ഇടത് അനുഭാവിയും ആയ ആഷിക് അബുവും ഈ ചിത്രം തന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്തിരുന്നു. രണ്ടാം ക്ലാസ്സില്‍ കുട്ടികള്‍ പഠിക്കുന്നത് അത്ര പന്തിയല്ലെന്നായിരുന്നു ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ആഷിക് അബു എഴുതിയത്.

വിവാദ പണ്ഡിതന്‍

വിവാദ പണ്ഡിതന്‍

സാക്കിര്‍ നായിക്കിന്റെ അനുയായിയായ ഒരു മുസ്ലീം പണ്ഡിതനാണ് പീസ് സ്‌കൂളിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത് എന്ന് ഒരു ആരോപണം ഉണ്ട്. ആ പണ്ഡിതന്‍ തന്നെയാണോ ഈ ആക്ടിവിറ്റിയും തയ്യാറാക്കിയത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+