കൂടംകുളം സമാധാനപരമായ ആണവനിലയമെന്ന്
തിരുവനന്തപുരം: സമാധാനപരമായ ആവശ്യത്തിനുള്ള ആണവ ഊര്‍ജ്ജത്തിന്റെ ഉപയോഗത്തിലും അത് പ്രതിഫലിക്കുന്നതിന്റെ തെളിവാണ് കൂടംകുളം പോലുള്ള ആണവ നിലയങ്ങളെന്ന് അഡ്വ എ സന്പത്ത് എംപി തിരുവനന്തപുരത്ത് പറഞ്ഞു.മോസ്‌കോയിലെ റോസ്ആറ്റം, തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്‌ക്കാരിക കേന്ദ്രവുമായി സഹകരിച്ച് നടത്തിയ 'പീസ്ഫുള്‍ യൂസ് ഓഫ് ന്യൂക്ളിയാര്‍ എനര്‍ജി' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു എംപി.
ആണവ ഊര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം രാജ്യത്തിന്റെ വികസനത്തിനും താല്‍പ്പര്യത്തിനും മുന്‍ഗണന നല്‍കിയാകണമെന്ന് എ സമ്പത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടംകുളം പോലുള്ള ആണവ നിലയങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. രണ്ട് കോടി വീടുകള്‍ക്ക് പ്രയോജനമുണ്ടാകുന്ന അധുനിക നിലയമാണ് കൂടംകുളത്തേതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്‌ളബ് പ്രസിഡന്റ് പിപി ജെയിംസ്, ജേക്കബ് ജോര്‍ജ്ജ്, മുംബൈയിലെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ വ്ളാദിമിര്‍ ദെമന്‍തേവ്, എസ് എന്‍ രാമചന്ദ്രന്‍ നായര്‍, എന്‍ രാജീവ്
എന്നിവര്‍ പ്രസംഗിച്ചു. അണു ശക്തി ആത്മഭാവിയിലെ ശാന്തിയ്ക്ക് എന്ന പേരില്‍ എക്‌സിബിഷനും റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ തുടങ്ങി












Click it and Unblock the Notifications