കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിൽ പുരുഷൻ മാത്രമല്ല, സ്ത്രീയും കുറ്റക്കാരിയെന്ന് പേളി മാണി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടുന്നതിനെക്കുറിച്ച് പേളി | Oneindia Malayalam

കൊച്ചി: സിനിമയ്ക്കുള്ളിലെ പരസ്യമായ രഹസ്യമാണ് കാസ്റ്റിംഗ് കൗച്ച്. അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഭാഷാഭേദമന്യേ സിനിമാ ലോകത്ത് സാധാരണമാണ്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്ന് തുടങ്ങിയത്.

ബഹുഭാര്യാത്വം സംരക്ഷിക്കാൻ ഖുർആനിനെ കൂട്ടുപിടിക്കേണ്ട.. മുത്തലാഖിൽ ചിന്തിക്കേണ്ട കാര്യങ്ങൾബഹുഭാര്യാത്വം സംരക്ഷിക്കാൻ ഖുർആനിനെ കൂട്ടുപിടിക്കേണ്ട.. മുത്തലാഖിൽ ചിന്തിക്കേണ്ട കാര്യങ്ങൾ

നടി പാര്‍വ്വതിയാണ് മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യത്തെ വെടി പൊട്ടിച്ചത്. ഇതോടെ പലരും തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നുതുടങ്ങി. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടുന്നതിനെക്കുറിച്ച് അവതാരകയും നടിയുമായ പേളി മാണിക്കും ചിലത് പറയാനുണ്ട്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പേളി മാണി

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പേളി മാണി

കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പേളി മാണി തുറന്ന് സംസാരിച്ചത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂവെന്ന് പേളി പറയുന്നു. അത്തരമൊരു അനുഭവം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. തന്നോടാരും അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുമില്ലെന്ന് പേളി പറയുന്നു.

പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്

പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്

താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ് എങ്കില്‍ അതില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, കഥാപാത്രത്തിന്റെ പ്രധാന്യം അനുസരിച്ചായിരിക്കും അഭിനേതാക്കളെ തെരഞ്ഞെടുക്കുക. സിനിയില്‍ മാത്രമല്ല സ്ത്രീകള്‍ പ്രശ്‌നം നേരിടുന്നത്. മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം പ്രശ്‌നങ്ങളുണ്ടാകും.

അവസരം തട്ടിയെടുക്കരുത്

അവസരം തട്ടിയെടുക്കരുത്

സ്വാധീനം ഉപയോഗിച്ച് മറ്റൊരാളുടെ അവസരം തട്ടിയെടുക്കരുതെന്ന് പേളി മാണി അഭിപ്രായപ്പെടുന്നു. അങ്ങനെ ചെയ്യുന്നവര്‍ സ്വന്തം വില കുറയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീട് വയസ്സുകാലത്ത് അതേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതായി വരും. അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാതിരുന്നവര്‍ക്ക് കുറ്റബോധമില്ലാതെ കണ്ണടയ്ക്കാം.

ആണ് മാത്രമല്ല, പെണ്ണും കുറ്റക്കാർ

ആണ് മാത്രമല്ല, പെണ്ണും കുറ്റക്കാർ

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടാകാം. പക്ഷേ അക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താന്‍ പേളി മാണി തയ്യാറല്ല. കാസ്റ്റിംഗ് കൗച്ച് ആണിന്റെ മാത്രം തെറ്റല്ല, കാരണം അതില്‍ പെണ്ണും ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേളി മാണി പറയുന്നു.

പാർവ്വതി പറഞ്ഞത്

പാർവ്വതി പറഞ്ഞത്

ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് പാര്‍വ്വതി സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ച് ഞെട്ടിച്ചത്. കാസ്റ്റിംഗ് കൗച്ചിന്റെ കാര്യത്തില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസം ഇല്ല. ഒരു അവകാശം പോലെ അവര്‍ അക്കാര്യം ആവശ്യപ്പെടുന്നുവെന്ന് പാര്‍വ്വതി പറയുകയുണ്ടായി. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് അവര്‍ കിടക്ക പങ്കിടാന്‍ ശ്രമിക്കുന്നതെന്നും പാര്‍വ്വതി പറയുകയുണ്ടായി.

അവകാശമെന്ന പോൽ ചോദിക്കുന്നു

അവകാശമെന്ന പോൽ ചോദിക്കുന്നു

അവസരം തന്നു എന്നത് കൊണ്ട് അവര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന തരത്തിലാണ് അത്തരക്കാര്‍ സംസാരിക്കുന്നത് എന്നും പാര്‍വ്വതി പറഞ്ഞിരുന്നു. ഇതൊക്കെ ചെയ്യേണ്ടി വരുമെന്നാണ് ചിലര്‍ ഉപദേശം തരിക. അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കൊണ്ടാണ് കുറച്ച് കാലം സിനിമകള്‍ ഇല്ലാതിരുന്നതെന്നും പാര്‍വ്വതി പറയുകയുണ്ടായി.

ഇന്നസെന്റെ നല്‍കിയ മറുപടി

ഇന്നസെന്റെ നല്‍കിയ മറുപടി

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള പാര്‍വ്വതിയുടെ ആരോപണത്തിന് താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റെ നല്‍കിയ മറുപടി വലിയ വിവാദമുണ്ടാക്കിയിരുന്നു.നടിമാര്‍ മോശമാണ് എങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരും എന്നായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. സിനിമയിലെ ആരുടെയെങ്കിലും ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതായി നടിമാരില്‍ നിന്നും തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറയുകയുണ്ടായി.

അപ്പോൽ പുരുഷനെ എന്ത് വിളിക്കണം

അപ്പോൽ പുരുഷനെ എന്ത് വിളിക്കണം

നടിമാരായ പത്മപ്രിയ, ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്‍, ചാര്‍മിള എന്നിവരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു.സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കിയ പത്മപ്രിയ തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. മോശം നടിമാരാണ് കിടക്ക പങ്കിടുന്നത് എങ്കില്‍ അവര്‍ക്കൊപ്പമുള്ള പുരുഷന്മാരെ എന്ത് വിളിക്കണം എന്നും പത്മപ്രിയ ചോദിക്കുകയുണ്ടായി.

പ്രമുഖ നടിമാർക്ക് സമ്മർദ്ദം

പ്രമുഖ നടിമാർക്ക് സമ്മർദ്ദം

പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുതെന്നും പത്മപ്രിയ പറഞ്ഞു. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ.അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല പത്മപ്രിയ പറഞ്ഞിരുന്നു.

English summary
TV Anchor and actress Pearle Maaney about Casting Couch in Malayalam Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X