Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തിനാണിങ്ങനെ ഡബിള്‍ മീനിംഗില്‍ പറയുന്നത്.. ബോചെ പറയുന്നത് പോലെയല്ലല്ലോ?'; പേര്‍ളിക്ക് വിമര്‍ശനം

എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമാണ് പേര്‍ളി മാണി. പേര്‍ളി മാളിയും ശ്രീനിഷും മക്കളായ നിലുവും നിതാരയും എല്ലാം എല്ലാവരുടേയും പ്രിയപ്പെട്ടവരാണ്. പേര്‍ളിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകളെല്ലാം പലപ്പോഴും സൂപ്പര്‍ഹിറ്റാകാറുണ്ട്. നിരവധി കാഴ്ചക്കാരുള്ള പേര്‍ളിയുടെ പരിപാടികളിലൊന്നാണ് പേര്‍ളി മാണി ഷോ. സിനിമയുടേയും മറ്റ് പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളാണ് ഇതില്‍ അപ്ലോഡ് ചെയ്യാറുള്ളത്.

ഇപ്പോഴിതാ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി വന്ന അജുവിന്റേയും നീരജിന്റേയും അഭിമുഖത്തിനിടെ പേര്‍ളി നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ പേര്‍ളി നടത്തിയെന്നും നിരവധി കുട്ടികള്‍ കാഴ്ചക്കാരായുള്ള ചാനലില്‍ നിന്ന് ഇത്തരത്തിലൊരു വീഡിയോ പ്രതീക്ഷിച്ചില്ല എന്നുമാണ് പലരുടേയും കമന്റ്.

Pearle Maaney

യൂട്യൂബറായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയും ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പേര്‍ളി മാണിയുടെ പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും അവരുടെ ചില പ്രയോഗങ്ങള്‍ പ്രശ്‌നമായി തോന്നിയിട്ടുണ്ടാകും എന്നാണ് സായ് പറയുന്നത്. സായ് കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'പേര്‍ളി മാണി ഷോ റിലേറ്റഡ് ആയിട്ടുള്ള സ്‌റ്റോറിയില്‍ എന്നെ മെന്‍ഷന്‍ ചെയ്തതായി കണ്ടു. പേര്‍ളി മാണി വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നു, നിങ്ങളാരും ഇതില്‍ പ്രതികരിക്കാനില്ലേ എന്നൊക്കെ ചോദിച്ചാണ് കമന്റ്. പേര്‍ളി മാണി ഷോ പലതും കാണാറുണ്ട്. അടുത്തിടെ അജു വര്‍ഗീസും നീരജ് മാധവും അവരുടെ വെബ് സീരീസിന്റെ പ്രോമോയുടെ ഭാഗമായി പേര്‍ളി മാണി ഷോയിലേക്ക് എത്തിയിരുന്നു.

അതിന്റെ കമന്റ് ബോക്‌സില്‍ പലരും പറയുന്നത് അതിഥികള്‍ക്ക് സംസാരിക്കാന്‍ പേര്‍ളി സമയം കൊടുക്കുന്നില്ല എന്നാണ്. കുറച്ചുകാലം മുന്‍പ് വരെ പേര്‍ളിയെ കണ്ട് പഠിക്ക്, പേര്‍ളിയുടെ സംസാരം കേള്‍ക്കണം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് ഇറിറ്റേറ്റിംഗ് ആയി അല്ലേ. ഈ പരിപാടിയില്‍ അജു തന്നെ പറയുന്നുണ്ട് പേര്‍ളി മാണി ഷോയില്‍ വന്നാല്‍ നമ്മളൊന്നും സംസാരിക്കേണ്ടി വരില്ല എന്ന്.

അതോടെ ചമ്മിപ്പോയി പേര്‍ളി. അതൊരു ഒന്നൊന്നര അടിയായിരുന്നു. ആ വീഡിയോയ്ക്ക് താഴേയുള്ള വേറെ ചില കമന്റുകളിലാണ് എന്നെ മെന്‍ഷന്‍ ചെയ്തിരിക്കുന്നത് കണ്ടത്. നിങ്ങളുടെ ഭാഷയില്‍ ശ്രദ്ധിക്കണം എന്നും, കുട്ടികളെക്കെ കാണുന്ന വീഡിയോ ആണിത് എന്നും പറഞ്ഞുള്ള നിരവധി കമന്റുകള്‍ ഉണ്ട്. എന്തിനാണ് പേര്‍ളി ഡബിള്‍ മീനിംഗ് സംസാരം നടത്തുന്നത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വ്യഭിചരിക്കുകയല്ല, വിഭജിക്കുകയാണ്. അപ്പോള്‍ എനിക്ക് മനസിലായി അതില്‍ എന്തോ ഉണ്ട് എന്ന്. വെബ് സീരിസിന്റെ തുടക്കത്തില്‍ അജു വര്‍ഗീസിന്റെ ഒരു സീന്‍ കാണിച്ചതിന്റെ വീഡിയോയെ കുറിച്ചാണ് പറയുന്നത്. പേര്‍ളി മാണിയുടെ വ്യൂവേഴ്‌സ് എന്ന് പറയുന്നത് മുഴുവനായും കുടുംബങ്ങളാണ്. പക്ഷെ പേര്‍ളി ഭയങ്കര ഫണ്ണാണ്. നമ്മളെ ഭയങ്കരമായിട്ട് എന്‍ഗേജ് ആക്കി കൊണ്ടുപോകുന്ന ആളാണ്.

നീരജും അജുവും പേര്‍ളിയുമെല്ലാം ഒരു വൈബ് ഉള്ള ആള്‍ക്കാരാണ്. അവരുടെ സംസാരത്തിന്റെ ഇടയില്‍ വന്ന കാര്യമായിരിക്കും. ഇതൊന്നും വലിയ വിഷയമാണ് എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ വ്യഭിചരിച്ച് പോകുന്നു എന്ന് പറയുന്നത് പേര്‍ളിയുടെ വ്യൂവേഴ്‌സിന് ഇതൊരു സീനായിരിക്കും. ആദ്യം കണ്ടപ്പോള്‍ അതൊരു ഫണ്ണായി പോകുന്ന പോലെയാണ് തോന്നിയത്. വളരെ കുറച്ച് പേരെ ഇതില്‍ ബോതേര്‍ഡ് ആയിട്ടുള്ളൂ.

അവരുടെ ചാനലില്‍ ഒരു സാധനം വെക്കണമോ വേണ്ടയോ എന്നുള്ളത് അവരുടെ താല്‍പര്യമാണ്. എന്നാലും വെബ് സീരീസ് കാണാനുള്ള ക്യൂര്യോസിറ്റി വളര്‍ത്താന്‍ വേണ്ടിയാണോ അജു വര്‍ഗീസിന്റെ ബിറ്റ്, കുളിസീന്‍, നീരജ് മാധവന്‍ ഷോര്‍ട്‌സ് ധരിച്ച് വന്നതിനെ കുറിച്ചുള്ള കമന്റ് എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. പേര്‍ളിയുടെ പാറ്റേണിലുള്ള ഭാഷയും രീതിയും ആയി എനിക്ക് തോന്നിയില്ല.

കാണുന്നവര്‍ക്ക് എന്താണ് ഇങ്ങനെ പറയുന്നത് എന്ന് തോന്നിയിട്ടുമുണ്ടാകും. അജുവും നീരജും ആ ഭാഗം കട്ട് ചെയ്യും എന്നുള്ളത് കൊണ്ടാകും കാഷ്വലായി അങ്ങനെ സംസാരിച്ചത്. ചിലപ്പോള്‍ ഇതൊരു ഡിസ്‌കഷനാക്കണം എന്ന് വിചാരിച്ചിട്ടായിരിക്കണം അവര്‍ അങ്ങനെ തന്നെ വെച്ചിട്ടുണ്ടായിരിക്കുക. പ്രൊമോഷനാണ് നമുക്കൊന്നും പറയാന്‍ പറ്റില്ല. ഏതായാലും ബോബി ചെമ്മണ്ണൂര്‍ പറയുന്നത് പോലെ ഒരാളെ കുത്തിനോവിക്കാനൊന്നുമല്ലല്ലോ. അങ്ങനെയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. കുട്ടികള്‍ ഇത് കണ്ടാല്‍ വഴിതെറ്റില്ലേ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല', സായ് കൃഷ്ണ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+