കണ്ണൂർ പാപ്പിനിശ്ശേരി ചുങ്കത്ത് കാറിടിച്ച് വഴി യാത്രക്കാരൻ മരിച്ചു
കണ്ണൂർ: ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ചെറുകുന്നതിനകത്ത് നൂറുദ്ദീൻ (70) മരണപ്പെട്ടത്. ഞായറാഴ്ച രാത്രി 7:45 ഓടെ ചുങ്കം ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിന് തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാപ്പിനിശേരി പഴയ കോട്ടൺസിനടുത്ത് കച്ചവടക്കാരനാണ് മരിച്ച നൂറുദ്ദീൻ. അടുത്ത ബന്ധുവിന്റെ വിവാഹ നിശ്ചയാ വശ്യത്തിന് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
ഭാര്യ: റംല, മക്കൾ: ശരീഫ് (ഡ്രൈവർ, ഹിദായത്ത് ഇംഗ്ലീഷ്സ്കൂൾ), റഹ്മത്ത്, ആയിഷ, സുമയ്യ മരുമക്കൾ: അബൂഞ്ഞി, മുഹമ്മദ്, റിയാസ്, ആബിദ.
More From
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications