ശിശുരോഗ വിദഗ്ധനെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം കഴുത്തിനേറ്റ മുറിവ്
കൊച്ചി: ശിശുരോഗ വിദഗ്ധനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ആനിക്കാട് പാലക്കാട്ടില്‍ പിബി രാജു(56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തിലെ ഞരമ്പ് സ്വയം മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ ബാത്ത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവും സഹോദരിയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. സഹോദരി അനിതയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഡോക്ടറെ ആദ്യം കണ്ടത്.

ഉടന്‍ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഡോ. പിബി രാജു.












Click it and Unblock the Notifications