കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകിവന്ന വിജയ തിളക്കം: നൂറുമേനി മികവില്‍ പീരുമേട് എംആര്‍എസ്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഹയര്‍സെക്കണ്ടറി ഫലത്തില്‍ ജില്ലക്കാകെ അഭിമാനം പകര്‍ന്ന് പീരുമേട് ഗവ.എം.ആര്‍.എസിന്റെ പരീക്ഷാഫലം. സാങ്കേതിക കാരണങ്ങളാല്‍ വൈകി പ്രഖ്യാപിച്ച ഫലത്തില്‍ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. തുടര്‍ച്ചയായ നാലാം തവണയാണ് സ്ഥാപനം മികവാര്‍ന്ന ഈ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ തോട്ടം മേഖലയിലെ പിന്നോക്കവിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നതിലേറെയും.

പഠന പാഠ്യേതര വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ തന്നെ മികവാര്‍ന്ന പ്രകടനങ്ങളാണ് മുമ്പും വിദ്യാലയം കാഴ്ചവച്ചിട്ടുള്ളത്.ജില്ലയിലെ ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളള്‍ ഏറ്റവും കൂടുതലയി പഠിക്കുന്ന വിദ്യാലയമാണ് വലിയൊരു അംഗികാരത്തിന്റെ നടുവില്‍ നില്‍ക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

win

പഠിക്കാനുള്ള മികച്ച് അന്തരീക്ഷവും സാഹചര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഈ സ്‌കൂളില അധ്യാപകരും എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു.സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ ഏറെയും. പഠനത്തിനൊപ്പം കല, കായിക മേളകളിലും നിറ സാന്നിത്യമാകുന്നതിന് ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പി.ടി.എ യോഗം അനുമോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
Peerumed MRS HSS winners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X