Get Updates
Get notified of breaking news, exclusive insights, and must-see stories!

പീര്മേട് കസ്റ്റഡി മരണം; എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

ഇടുക്കി: പീരുമേട് കസ്റ്റഡി മരണ കേസില്‍ ഉള്‍പ്പെട്ട രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇരുവരേയും ഇന്ന് രാവിലെയോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.

peerumedpolice

ക്രൈബ്രാഞ്ച് സംഘം ഇന്നലെ വൈകീടോടെ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില്‍ കഴിയവെ മരിച്ചത്. ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

സംഭവത്തില്‍ ഇതുവരെ ഏഴ് പോലീസുകാരെ സസ്പെന്‍റ് ചെയ്തിരുന്നു. അഞ്ച് പേരെ സ്ഥാലം മാറ്റുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+