പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു
ഇടുക്കി: പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പി ടി പി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രാത്രി ഏഴ് മണിക്ക് സിപിഐ ആസ്ഥാന മന്ദിരമായ എംഎന്‍ സ്മാരകത്തില്‍ വാഴൂര്‍ സോമന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വദേശമായ വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോകും. ഹൈറേഞ്ചില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മികച്ച അടിത്തറ പാകിയ നേതാവാണ് 72 കാരനായ വാഴൂര്‍ സോമന്‍. 2021 ലെ തിരഞ്ഞെടുപ്പില്‍ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിന് 1835 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. വെയര്‍ ഹൌസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: അഡ്വ. സോബിന്‍, അഡ്വ. സോബിത്ത്.












Click it and Unblock the Notifications