കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ വെള്ളത്തില്‍ ഒലിച്ച് വന്ന ഗള്‍ഫുകാരനല്ല; പ്രതിഷേധങ്ങളോട് പൊട്ടിത്തെറിച്ച് പീതാംബര കുറുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേങ്ങള്‍ക്ക് മറുപടിയുമായി പീതാംബര കുറുപ്പ്. സ്ഥാനാര്‍ത്ഥിത്വത്തിന് പ്രായം തിരിച്ചടിയാകുമെന്ന് പറയുന്നത് അച്ഛനെ വീട്ടില്‍ നിന്ന് ഇറക്കി വിടുന്നതിന് തുല്യമാണെന്ന് കുറുപ്പ് പറഞ്ഞു. വെള്ളത്തില്‍ ഒലിച്ച് വന്ന ഗള്‍ഫുകാരനല്ല താനെന്നും അദ്ദേഹം പ്രതികരിച്ചു.

peethambarakurup

പ്രതിഷേധിക്കുന്നവരുടെ കൈയ്യിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം എന്ന ധാരണ തെറ്റാണ്. സ്ഥാനാര്‍ത്ഥിയായാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പീതാംബര കുറുപ്പ് പ്രതികരിച്ചു.

പീതാംബര കുറുപ്പിനെതിരെ പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പീതാംബരക്കുറുപ്പിന് മണ്ഡലത്തിൽ നല്ല പ്രതിച്ഛായയല്ല ഉള്ളതെന്നും ജയസാധ്യതയുള്ളവരെ സ്ഥാനാർത്ഥിയെ വേണം വട്ടിയൂർക്കാവിൽ എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധം കനത്തതോടെ പീതാംബര കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പുരനാലോചന നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ തന്റെ പിൻഗാമിയാകാൻ പീതാംബരക്കുറുപ്പ് യോഗ്യനാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കെപിസിസിയിൽ ഉണ്ടായ പ്രതിഷേധങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ 2011ൽ താൻ മത്സരിക്കാൻ എത്തിയപ്പോൾ ഇതിലും ഇരട്ടി പ്രതിഷേധങ്ങളുണ്ടായിരുന്നുവെന്നും ഓർമിപ്പിച്ചു. വോട്ടെണ്ണി തീർന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ വീണ്ടും ട്വിസ്റ്റ്: പ്രശാന്തിനെതിരെ യുവ നേതാവ്? വെച്ച് മാറ്റം ഉപേക്ഷിച്ചിട്ടില്ലവട്ടിയൂര്‍ക്കാവില്‍ വീണ്ടും ട്വിസ്റ്റ്: പ്രശാന്തിനെതിരെ യുവ നേതാവ്? വെച്ച് മാറ്റം ഉപേക്ഷിച്ചിട്ടില്ല

കോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനം

English summary
Peethamabara kurup's replay against protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X