കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂർക്കാവ് പാർട്ടി അശ്രദ്ധയോടെ കൈകാര്യം ചെയ്തു; രൂക്ഷ വിമർശനവുമായി പീതാംബരക്കുറുപ്പ് രംഗത്ത്!

Google Oneindia Malayalam News

തിരുവന്തപുരം: വട്ടിയൂര്‍ക്കാവില്‍ അശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതെന്ന് എന്‍ പീതാംബരക്കുറുപ്പ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പിതാംബരക്കുറുപ്പ് രംഗത്ത് വന്നിരിക്കുന്നത്. കെപിസിസിയുടെ മുറ്റത്ത് വെച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ ഇങ്ങനെയിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വഭാവത്തിന്റെ പേരിലാണ് തന്നെ മാറ്റി നിര്‍ത്തിയത്. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിന്നവരുടെ സ്വഭാവം പാര്‍ട്ടി പരിശോധിക്കണം. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴെല്ലാം താന്‍ മാറിനിന്നു. എന്നാല്‍ നേതൃത്വം തിരിച്ചുള്ള മര്യാദ കാണിച്ചില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. വട്ടിയൂർക്കാവിൽ അട്ടമറി വിജയമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നേടിയത്.

അട്ടിമറി വിജയം

അട്ടിമറി വിജയം


വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍ കുമാറിനെ പിന്നിലാക്കി മേയര്‍ ബ്രോ വികെ പ്രശാന്താണ് വിജയിച്ചത്. തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ പ്രശാന്ത് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നിലായില്ല. കെ. മുരളീധരന്‍ ലോക്സഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കേറ്റ വന്‍ തിരിച്ചടിയായി മാറി വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയം.

കോൺഗ്രസ് കോട്ട

കോൺഗ്രസ് കോട്ട

2011 ലാണ് വട്ടിയൂര്‍ക്കാവിനെ മണ്ഡലമായി മാറ്റിയത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ മുരളീധരനാണ് വിജയിച്ചത്. ന്യൂനപക്ഷസമുദായങ്ങളെ കൂട്ടുപിടിച്ച് സീറ്റ് നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ഫലം കണ്ടില്ലെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. 54830 വോട്ടുകളാണ് വട്ടിയൂർക്കാവിൽ നിന്ന് വികെ പ്രശാന്തിന് നേടാൻ സാധിച്ചത്.

ഭൂരിപക്ഷം മുരളീധരന് തൊട്ടടുത്ത്...

ഭൂരിപക്ഷം മുരളീധരന് തൊട്ടടുത്ത്...

14465 വോട്ടുകൾക്കാണ് പ്രശാന്ത് വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ പ്രാവശ്യം കെ മുരളീധരൻ നേടിയ ഭൂരിപക്ഷത്തിന് അടുത്ത് തന്നെ പ്രശാന്തിന്റെ ഭൂരിപക്ഷമെത്തി. എപ്പോഴും എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. കോൺഗ്രസിന് 40365 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്കാകട്ടെ 27453 വോട്ടുകളാണ് നേടിയത്. കോന്നിയും വട്ടിയൂർക്കാവും ബിജെപി ഏറെ പ്രതീക്ഷ അർപ്പിച്ച മണ്ഡലമായിരുന്നു. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വൻ തിരിച്ചടിയാണ് ബിജെപിക്ക ലഭിച്ചത്. മത-ജാതി പ്രചാരണങ്ങളും ശബരിമല വിഷയവും രണ്ട് മണ്ഡലങ്ങളിലും ഏശിയില്ല എന്ന് തന്ന പറയാം.

ബിജെപിക്ക് വോട്ട് ചോർച്ച

ബിജെപിക്ക് വോട്ട് ചോർച്ച

ഇടത് സ്ഥാനാർത്ഥിയും തിരുവനന്തപുരം കോ‍ർപ്പറേഷൻ മേയറുമായ വികെ പ്രശാന്ത് ശക്തമായ പോരാട്ടം കാഴ്ചവച്ച് മുന്നേറിയപ്പോൾ ബിജെപി നഷ്ടപ്പെട്ടത് കാൽ ലക്ഷത്തോളം വോട്ടുകളാണ്. ബിജെപിക്ക് 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, വട്ടിയൂർക്കാവ് മണ്ഡലത്തിൽ 43700 വോട്ട് നേടാനായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 50709 വോട്ടും ഇവ‍ർക്ക് ലഭിച്ചു. രണ്ട് വട്ടവും കുമ്മനം രാജശേഖരനായിരുന്നു.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ ചെങ്കൊടിയേറ്റം
എൽഡിഎഫിന് വോട്ട് കൂടി

എൽഡിഎഫിന് വോട്ട് കൂടി

യുഡിഎഫിന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 51322 വോട്ടാണ് ലഭിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53545 വോട്ട് അവർക്ക് ലഭിച്ചിരുന്നു. എന്നാൽ 2019 ഉപതെരഞ്ഞെടുപ്പായപ്പോൾ 40344 വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാറിന് നേടാനായത്. അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് 40441 വോട്ടാണ് മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ‌ മണ്ഡലത്തിൽ നിന്ന് വെറഉം 29414 വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളൂ. ജനപ്രീതി പിടിച്ചുപറ്റിയ നേതാവായ വികെ പ്രശാന്ത് മത്സരിച്ചപ്പോൾ 25416 വോട്ടാണ് വർധിച്ചത്.

English summary
Peethambata Kurup's comments about VK Prasanth's victory in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X