'രാഹുൽ ഗാന്ധിയെ എന്തിനാണിത്ര ഭയക്കുന്നത്'? പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത് അടക്കമുളള ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവർത്തകരുടേയും അടക്കം ഫോണുകൾ ചോർത്തപ്പെട്ടതായുളള റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ലോകമാധ്യമങ്ങൾ പുറത്തുവിടുന്നത് എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ എന്തിനാണ് ബിജെപിയും ആർഎസ്എസും കേന്ദ്ര സർക്കാരും ഭയപ്പെടുന്നത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
Recommended Video
''രാഹുൽ ഗാന്ധിയുടെ ഫോണുകളും ചോർത്താൻ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടു കൂടി കാണേണ്ടേ ഒന്നാണ്. തെരഞ്ഞെടുപ്പ് സമയത്ത് എതിർ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാൻ വേണ്ടി ബിജെപി ചെയ്യുന്ന ഈ ചാര പ്രവർത്തി നേരിട്ട് നിന്ന് പൊരുതാൻ കഴിയാതെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ്. ഒരു കാര്യം ഉറപ്പാണ്. ഈ സർക്കാർ രാഹുൽ ഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു'' ചെന്നിത്തല വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല പറയുന്നു. സത്യവും സത്യസന്ധതയും ആണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മുതൽക്കൂട്ട് എന്നും അതിനെയാണ് ബിജെപിയും ആർഎസ്എസും ഭയക്കുന്നത് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എത്ര തളച്ചിടാൻ ശ്രമിച്ചാലും രാഹുൽഗാന്ധി എന്ന പടക്കുതിര കുതിച്ചു പായും എന്ന് മോദി സർക്കാരിനെ ഓർമിപ്പിക്കുന്നു. ബിജെപിയുടേയും ആർഎസ്എസിന്റെയും ജനവിരുദ്ധ നടപടികൾക്കെതിരെയും അവർ രാജ്യത്ത് വ്യാപിപ്പിക്കുന്ന വിദ്വേഷത്തിനെത്തിരെയും മുന്നിൽ നിന്ന് പൊരുതുവാൻ രാഹുൽഗാന്ധി എന്നും ഉണ്ടാകുമെന്നും ഈ യുദ്ധം ജയിക്കുവാൻ രാഹുൽഗാന്ധിക്ക് എല്ലാ പിന്തുണയുമായും കോൺഗ്രസുകാർ നൽകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications