വെറും ഭൂസമരമല്ല!! വരാൻ പോകുന്നത് ചെങ്ങറ മോഡൽ തന്നെ!! പെമ്പിളൈ സമരത്തിന് ഇന്റലിജൻസ് മുന്നറിയിപ്പ്!!
വെറും ഭൂ സമരത്തിനല്ല പൊമ്പിളൈ ഒരുമൈ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് പറയുന്നത്.
മൂന്നാർ: പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്താനൊരുങ്ങുന്ന ഭൂ സമരത്തിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. ചെങ്ങറ മോഡലിൽ ഭൂ സമരം നടത്താനാണ് പെമ്പിളൈ ഒരുമൈ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജൻസ് പറയുന്നത്. ജൂലൈ ഒമ്പതിനാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി ആവശ്യപ്പെട്ടാണ് സമരം നടത്താനൊരുങ്ങുന്നത്.

വെറും ഭൂസമരമല്ല
വെറും ഭൂ സമരത്തിനല്ല പൊമ്പിളൈ ഒരുമൈ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭൂരഹിതരായ ആദിവാസികൾ, ദളിതർ എന്നിവരെ മൂന്നാറിലെത്തിച്ച് പ്രക്ഷോഭം നടത്താനാണ് പദ്ധതിയെന്നും ഇതിൽ വ്യക്തമാക്കുന്നു.

ചെങ്ങറ മോഡൽ
ചെങ്ങറ മോഡല്‍ സമരമാണ് പദ്ധതിയിട്ടിരിക്കുന്നത്. ടാറ്റയുടെ കൈവസമുള്ള ഭൂമിയിൽ ചെങ്ങറ മോഡലിൽ രാത്രികാലങ്ങളിൽ കൈയ്യേറി കുടിലുകൾ കെട്ടി താമസിക്കാനാണ് നീക്കം.

മുന്നൊരുക്കങ്ങൾ
ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. ഇതിനായി ഭൂ അധികാര സംരക്ഷണ സമിതി കൺവീനർ എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിൽ ക്യാമ്പ് ചെയ്ത് പദ്ധതികൾ തയ്യാറാക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാവോയിസ്റ്റ് സംഘടനകൾ
മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയോടെ ഭൂസമരം നടത്താനാണ് ശ്രമമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയും പൊമ്പിളൈ ഒരുമൈ ഭാരവാഹികളുടെയും പിന്തുണ സമരത്തിനില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് സംഘടനകളുടെ സഹായത്തോടെ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മനോജ് അറസ്റ്റിൽ
പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ ഗോമതി, മനോജ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനോജിനെ മൂന്നാര്‍ പൊലീസ് നോരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാൽ പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ, സെക്രട്ടറി രാജേശ്വര എന്നിവർക്ക് സമരത്തിന് താത്പര്യമില്ല.

സമാധാന സമരം
ആംആദ്മി പാർട്ടിയുടെ പിന്തുണയോടെ സമാധാനപരാമായ സമരത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജൂലൈ ഒമ്പതിന് മുമ്പോ ശേഷമോ ഭൂമി കൈയ്യേറാനുള്ള രഹസ്യാനീക്കമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications