കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും ഭൂസമരമല്ല!! വരാൻ പോകുന്നത് ചെങ്ങറ മോഡൽ തന്നെ!! പെമ്പിളൈ സമരത്തിന് ഇന്റലിജൻസ് മുന്നറിയിപ്പ്!!

വെറും ഭൂ സമരത്തിനല്ല പൊമ്പിളൈ ഒരുമൈ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

മൂന്നാർ: പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്താനൊരുങ്ങുന്ന ഭൂ സമരത്തിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. ചെങ്ങറ മോഡലിൽ ഭൂ സമരം നടത്താനാണ് പെമ്പിളൈ ഒരുമൈ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജൻസ് പറയുന്നത്. ജൂലൈ ഒമ്പതിനാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി ആവശ്യപ്പെട്ടാണ് സമരം നടത്താനൊരുങ്ങുന്നത്.

 വെറും ഭൂസമരമല്ല

വെറും ഭൂസമരമല്ല

വെറും ഭൂ സമരത്തിനല്ല പൊമ്പിളൈ ഒരുമൈ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭൂരഹിതരായ ആദിവാസികൾ, ദളിതർ എന്നിവരെ മൂന്നാറിലെത്തിച്ച് പ്രക്ഷോഭം നടത്താനാണ് പദ്ധതിയെന്നും ഇതിൽ വ്യക്തമാക്കുന്നു.

ചെങ്ങറ മോഡൽ

ചെങ്ങറ മോഡൽ

ചെങ്ങറ മോഡല്‍ സമരമാണ് പദ്ധതിയിട്ടിരിക്കുന്നത്. ടാറ്റയുടെ കൈവസമുള്ള ഭൂമിയിൽ ചെങ്ങറ മോഡലിൽ‌ രാത്രികാലങ്ങളിൽ കൈയ്യേറി കുടിലുകൾ കെട്ടി താമസിക്കാനാണ് നീക്കം.

 മുന്നൊരുക്കങ്ങൾ

മുന്നൊരുക്കങ്ങൾ

ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. ഇതിനായി ഭൂ അധികാര സംരക്ഷണ സമിതി കൺവീനർ എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിൽ ക്യാമ്പ് ചെയ്ത് പദ്ധതികൾ തയ്യാറാക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാവോയിസ്റ്റ് സംഘടനകൾ

മാവോയിസ്റ്റ് സംഘടനകൾ

മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയോടെ ഭൂസമരം നടത്താനാണ് ശ്രമമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയും പൊമ്പിളൈ ഒരുമൈ ഭാരവാഹികളുടെയും പിന്തുണ സമരത്തിനില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് സംഘടനകളുടെ സഹായത്തോടെ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മനോജ് അറസ്റ്റിൽ

മനോജ് അറസ്റ്റിൽ

പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ ഗോമതി, മനോജ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനോജിനെ മൂന്നാര്‍ പൊലീസ് നോരത്തെ കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാൽ പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ, സെക്രട്ടറി രാജേശ്വര എന്നിവർക്ക് സമരത്തിന് താത്പര്യമില്ല.

സമാധാന സമരം

സമാധാന സമരം

ആംആദ്മി പാർട്ടിയുടെ പിന്തുണയോടെ സമാധാനപരാമായ സമരത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജൂലൈ ഒമ്പതിന് മുമ്പോ ശേഷമോ ഭൂമി കൈയ്യേറാനുള്ള രഹസ്യാനീക്കമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English summary
pembilai orumai strike chengara model intelligence report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X