കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടെന്ന് മടങ്ങുന്നവരല്ല പെണ്‍ ഒരുമ, സമരം താല്ക്കാലികമായി അവസാനിപ്പിച്ചു

  • By Siniya
Google Oneindia Malayalam News

മൂന്നാര്‍ : തോട്ടം തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പെണ്‍ ഒരുമ നടത്തി വന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. ആനുകൂല്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ തിരെഞ്ഞെടുപ്പിന് ശേഷം വീണ്ടും സമരത്തിനിറങ്ങുമെന്ന് പെണ്‍ ഒരുമ സമരം അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ല, സാമ്പത്തിക പ്രയാസം ഉള്ളതിനാലാണ് ഇപ്പോള്‍ സമരത്തില്‍ നിന്നും പിന്‍മാറുന്നതന്ന് പെണ്‍ ഒരുമ പ്രവര്‍ത്തകര്‍ പറഞ്ഞു.

കൂലി കുറഞ്ഞു പോയത് ട്രേഡ് യുണിയനുകളുടെ വഞ്ചനക്കാരണമാണ്. ട്രേഡ് യൂണിയനുകള്‍ സമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പെണ്‍ ഒരുമയില്‍ യാതൊരു അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പെണ്‍ ഒരുമ നേതാവ് ലിസി പറഞ്ഞു.

munnarstrike

ബുധനാഴ്ച തിരുവന്തപുരത്ത് നടന്ന പി എല്‍ സി യോഗത്തില്‍ കൂലി വര്‍ധനയില്‍ ഒത്തു തീര്‍പ്പായതോടെ ട്രേഡ് യൂനിയൂണിയനുകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. കൂലിവര്‍ധനവില്‍ സമവായത്തില്‍ എത്തിയതോടെയാണ് സമരം പിന്‍വലിച്ചത്. ഇതില്‍ തേയില നുള്ളുന്ന തൊഴിലാളികള്‍ക്ക് 301 മിനിമം വേതനമാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇവര്‍ക്ക് 232 രൂപയായിരുന്നു. എന്നാല്‍ റബ്ബര്‍ ടാപ്പിംഗ് മേഖലയില്‍ 381 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രശ്‌നങ്ങള്‍ പടിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിക്കാന്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

English summary
The strike launched by Pen Orumai workers demanding hike in wages of plantation workers, has been temporarily withdrawn. The workers have warned of another protest if their demands are not met.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X