കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില വഷളായി; രാജേശ്വരിയെ ആശുപത്രിയിലേക്ക്‌ മാറ്റി!!

പെമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് പുറമെ ആംആദ്മി പ്രവര്‍ത്തകരും സമര രംഗത്തുണ്ട്.

  • By Akshay
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടം ആരോഗ്യസ്ഥിതി വഷളായി. എംഎം മണിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുന്നത്.

പെമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് പുറമെ ആംആദ്മി പ്രവര്‍ത്തകരും സമര രംഗത്തുണ്ട്.

 പിന്തുണ അറിയിച്ചു

പിന്തുണ അറിയിച്ചു

വിവിധ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്.അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

 മെഡിക്കല്‍സംഘം

മെഡിക്കല്‍സംഘം

ആരോഗ്യസ്ഥിതി വിഷളായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചുവെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം സമരക്കാര്‍ തള്ളുകയായിരുന്നു.

 മറ്റുള്ളവരെ ഉടന്‍ മാറ്റും

മറ്റുള്ളവരെ ഉടന്‍ മാറ്റും

നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഗോമതിയും കൗസല്യയും സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്.

 നിരാഹാര സമരം

നിരാഹാര സമരം

വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഇവര്‍ നിരാഹാരസമരം നടത്തുന്നത്. മന്ത്രി രാജിവെയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.

English summary
Penbilai Orumai protester's health condition goes worst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X