പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ; ശമ്പളം പെന്‍ഷന്‍ വര്‌ധനയുടെ നിരക്ക് കുറക്കണം
തിരുവനന്തപുരം; സര്‍ക്കാരിന്റെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 58 ആക്കണമെന്ന് സര്‍ക്കാരിന്റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മറ്റി ശുപാര്‍ശ ചെയ്‌തു. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കാന്‍ ജീവനക്കാരുംടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന്റെ നിരക്ക് കുറക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മുന്‍ ഡറക്ടര്‍ ഡോ. സി നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബജറ്റ് രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചു. നേരത്തെ പല വിദഗ്‌ധ സമിതികളും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌തിരുന്നുവെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
പതിനൊന്നാം ശമ്പള പരിഷികരണ കമ്മിഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനിരിക്കെയാണ് ചെലവ് അവലോകന കമ്മിറ്റി( എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി) റിപ്പോര്‍ട്ട് നല്‍കിയത്. ശമ്പളക്കമ്മിഷന് വേണ്ടി സംസ്ഥാനത്തിന്റെ ധന സമിതി അവലോകനം ചെയ്‌ത് റിപ്പോര്‍ട്ട് നല്‌ടകിയതും ഈ കമ്മിറ്റിയുടെ അധ്യക്ഷനായ സി നാരായണ ആയിരുന്നു. മുന്‍വര്‍ഷങ്ങളിലെ ശമ്പള വര്‍ധന ഇത്തവണ ഉണ്ടാവില്ല.
പെന്‍ഷനും ശമ്പളവും പത്ത് ശതമാനത്തിലേറെ കൂട്ടുന്നതിന് പകരം അഞ്ചു ശതമാനത്തിലേക്ക് താഴ്‌ത്തിയാല്‍ റവന്യുക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെന്‍ഷന്‍, ശമ്പളം, പലിശ എന്നിവ വര്‍ധിക്കുന്നതിന്റെ തോത് കുെറച്ചില്ലെങ്കില്‍ കൊവിഡ് ഏല്‍പ്പിച്ച സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് എന്ന് കരയറാനാവുമെന്ന് പറയാനാവില്ല.ഒന്നുകില്‍ വരുമാനം വര്‍ധിക്കണം, അല്ലെങ്കില്‍ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന്റെ തോത് കുറക്കണം. അല്ലെങ്കില്‍ ഇത് രണ്ടും ചേര്‍ന്ന് സമീപനം സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട നികുതി കൂട്ടണമെന്നും ജല അതോറിറ്റി വെള്ളക്കരം കൂട്ടണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തു.
പുതിയ ബജറ്റില്‍ അടുത്തവര്‍ഷത്തെ ശമ്പളത്തിനായി നീക്കിവെച്ചത് 39,845 കോടി രൂപയാണ്. നടപ്പു വര്‍ഷത്തേക്കാള്‍ 11,737 കോടി രൂപ അധികമാണിത്. നടപ്പുവര്‍ഷം നീക്കിവെച്ചത് 28,108 കോടി രൂപയാണ്. ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് കൂടുതല്‍ തുക വകയിരുത്തിയത്. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മുതല്‍ ശമ്പളവും പെന്‍ഷനും കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്ത സാമ്പത്തിക വര്‌ഷം പെന്‍ഷന്‍ നല്‍കാന്‍ വകയിരുത്തിയത് 23,105 കോടി രൂപയാണ്. നടപ്പുവര്‍ഷം പരിഷ്‌കരിച്ച എസ്റ്റിമേറ്റ് അനുസരിച്ച് പെന്‍ഷനുവേണ്ടത് 19,412 കോടി രൂപയാണ്. അടുത്തവര്‍ഷം 3693 കോടി രൂപ അധികം വേണം