കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായിക താരങ്ങള്‍ക്കും പെന്‍ഷനും ഇന്‍ഷൂറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തും: മന്ത്രി എ സി മൊയ്തീന്‍

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ കായിക താരങ്ങള്‍ക്കും പെന്‍ഷനും ഇന്‍ഷൂറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തുമെന്ന് കായിക, വ്യവസായ മന്ത്രി എ സി മൊയ്തീന്‍. ദേശീയ ഗെയിമുകളില്‍ പങ്കെടുത്ത 150 കായിക താരങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോര്‍സ്സ് കൗണ്‍സില്‍ കോളേജ് ഗെയിംസ് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാദർ മാനസികമായി പീഡിപ്പിച്ചിരുന്നു! പറ്റിപ്പോയി, തല്ലരുത്.. കപ്യാർ ജോണിയുടെ കുമ്പസാരം!
കോളേജ് ഗെയിസില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാന തുക. ഓരോ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സമ്മാന തുക വര്‍ധിപ്പിക്കും. ഒന്നാം സമ്മാനമായ 10000 എന്നത് 15000വും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 7500-10000വും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയില്‍ നിന്ന് 7500 രൂപയുമാക്കിയാണ് വര്‍ധിപ്പിക്കുന്നത്. അത്ലറ്റിക്സില്‍ ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 2000, 1500, 1000 രൂപ വീതം നല്‍കും. കൂടാതെ ഈ വര്‍ഷം വിജയികളാവുന്നവര്‍ക്ക് റെക്കോര്‍ഡ് തുകയില്‍ നിന്ന് ആയിരം രൂപ കൂടുതല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 aswin

പുരുഷവിഭാഗം 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജിലെ കെ.പി അശ്വിന്‍

എല്ലാ ജില്ലകളിലും കായികതാരങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കായികതാരങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക കമ്പനിക്ക് രൂപ നല്‍കുകയും ചെയ്യും. എല്ലാ ജില്ലകളിലും ഒരോ സ്റ്റേഡിയവും എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളവുമുണ്ടാകണം. സാക്ഷരതാ മിഷന്റെ മോഡലില്‍ കായിക ക്ഷമതാമിഷന്‍ ആരംഭിക്കുമെന്നും 2020 -2024 ലെ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 'ഓപ്പറേഷന്‍ ഒളിമ്പിയ'പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജനവിഭാഗങ്ങള്‍ക്കും കായികക്ഷമതയും നല്ല ആരോഗ്യവും കൈവരിക്കുന്നതിലേക്കായാണ് 'കായികക്ഷമത മിഷന്‍' പദ്ധതി നടപ്പാക്കുക.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ഡ്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, എം ആര്‍ രഞ്ജിത്ത്, ഒ കെ വിനീഷ്, ടി ഐ മനോജ്, പി ശശിധരന്‍നായര്‍, ഡി വിജയകുമാര്‍, കെ ജെ മത്തായി, പ്രേമന്‍ തറവട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

പോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർപോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർ

വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു സാധാരണ ലഹരികള്‍ക്ക് പുറമെ പുതിയ വഴികള്‍വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു സാധാരണ ലഹരികള്‍ക്ക് പുറമെ പുതിയ വഴികള്‍

English summary
pension and insurance will provide for sports persons too says AC Moitheen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X