Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് 3 മുതൽ 7 വരെ പെൻഷൻ വിതരണം; പ്രത്യേക ക്രമീകരണം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.മേയ് 3ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ (1) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.

pension

മേയ് 4ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ (2) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ മൂന്നിൽ (3) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം നടക്കും.
5ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ നാലിൽ (4) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ അഞ്ചിൽ (5) അവസാനിക്കുന്ന പെൻഷൻകാർക്കും 6ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ (6) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഏഴിൽ (7) അവസാനിക്കുന്ന പെൻഷൻകാർക്കും 7ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ എട്ടിൽ (8) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒമ്പതിൽ (9) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലർ കൗണ്ടറുകൾക്ക് സമീപം പരമാവധി 5 പേരെ മാത്രമേ അനുവദിക്കൂ. വരി നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എല്ലാ ഇടപാടുകാരും ഉറപ്പു വരുത്തണം. ട്രഷറിയുടെ ടോക്കൺ/ ക്യാഷ്/ ടെല്ലർ കൗണ്ടറുകൾക്ക് മുൻപിൽ പെൻഷൻകാർ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ഇടപാടുകൾക്കായി ട്രഷറികളിൽ എത്തുന്ന എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിന് മുൻപ് സോപ്പോ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കുകയും മാസ്‌ക്ക് ധരിക്കുകയും വേണം.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

ട്രഷറികളിൽ നേരിട്ട് എത്താൻ കഴിയാത്ത പെൻഷൻകാർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിക്കുകയാണെങ്കിൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണം ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+