പെൻഷൻ വിതരണം; സർക്കാർ ലക്ഷ്യം വെച്ചത് തിരഞ്ഞെടുപ്പ് മാത്രം, ജനങ്ങളെ കബിളിപ്പിച്ചു; കെസി വേണുഗോപാൽ
നിലമ്പൂർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എൽഡിഎഫ് സർക്കാർ പെൻഷൻ കുടിശിക വിതരണം പ്രഖ്യാപിച്ചതെന്ന് കെസി വേണുഗോപാൽ എംപി. കുടിശ്ശിക വിതരണം ചെയ്യാൻ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലായിരുന്നു. ഒരു സർക്കാർ ഉത്തരവിലൂടെ നൽകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പകരം, ധനമന്ത്രി പത്രക്കുറിപ്പ് ഇറക്കി. മാധ്യമപ്രവർത്തകർക്ക് നേരിട്ട് വാട്ട്സപ്പ് മുഖേന മെസേജ് നൽകി. എന്നാൽ ഇതുവരേയും സർക്കാർ പെൻഷൻ വിതരണം ചെയ്തിട്ടില്ല. തിഞ്ഞെടുപ്പ് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം, വേണുഗോപാൽ കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ക്ഷേമ പെൻഷനുകൾ കുടിശ്ശികയായത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിതരണം ചെയ്യുന്ന രീതിയെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിമർശിച്ചിരുന്നു. ക്ഷേമ പെൻഷനുകൾ സാധാരണക്കാരുടെ അവകാശമാണ്. അത് എല്ലാ മാസവും കുടിശ്ശികയൊന്നുമില്ലാതെ ലഭിക്കാനുള്ള അർഹത അവർക്കുണ്ട്. 2500 രൂപ പെൻഷൻ മുടക്കമില്ലാതെ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവരാണ് എൽഡിഎഫ് സർക്കാർ. സർക്കാരിന്റെ കാലാവധി തീരാൻ പോകുന്ന സമയത്തും 1600 രൂപ മാത്രമാണ് നൽകുന്നത്. അതും കുടിശ്ശികയാക്കി, തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന രീതിയെ വിമർശിച്ചത് സിപിഎം വിവാദമാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് 19-ന് നടക്കാനിരിക്കെ, 16-ാം തീയതി ധനമന്ത്രി പ്രഖ്യാപിച്ചത് പെൻഷൻ കുടിശ്ശിക 20 മുതൽ വിതരണം ചെയ്യും എന്നാണ്. കുടിശ്ശിക വിതരണം ചെയ്യാൻ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലായിരുന്നു. ഒരു സർക്കാർ ഉത്തരവിലൂടെ നൽകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പകരം, ധനമന്ത്രി പത്രക്കുറിപ്പ് ഇറക്കി. മാധ്യമപ്രവർത്തകർക്ക് നേരിട്ട് വാട്ട്സപ്പ് മുഖേന മെസേജ് നൽകി. ഇന്ന് 21 ആയി, ഇപ്പോഴും ട്രഷറികളിൽ പണം വന്നിട്ടില്ല.
തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വേണ്ടി മാത്രമായിരുന്നു 16-ാം തീയതിയിലെ പ്രഖ്യാപനം. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. നിലമ്പൂരിലെ ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടി നടത്തിയ പ്രഖ്യാപനമാണത്. മുമ്പ് ഞാൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണെന്ന് അവരുടെ തന്നെ നടപടിയിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കുന്നില്ലെന്ന് മാത്രമല്ല. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയും ചെയ്തിരിക്കുകയാണ് സർക്കാർ. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കണ്ട് നടപടിയെടുക്കണം. സർക്കാർ വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള കള്ളക്കളി സർക്കാർ അവസാനിപ്പിക്കണം. പരാതി നൽകുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കും.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡ്എഫിന് ആത്മവിശ്വാസമുണ്ട്. അത് ഉറപ്പായതിനാലാകണം എൽഡിഎഫ് പെൻഷൻ നൽകാത്തത്. യുഡിഎഫിൽ ഇത്രയധികം ഐക്യമുണ്ടായ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. കോൺഗ്രസിനേക്കാളേറെ ആവേശമുണ്ടായിരുന്നു മുസ്ലിം ലീഗിന്. പാണക്കാട് തങ്ങളും സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും സ്വന്തം തെരഞ്ഞെടുപ്പ് പോലെത്തന്നെ അധ്വാനിച്ചു. മുസ്ലിം ലീഗിന്റെ അണികൾ മുംസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ ആവേശത്തോടെ പ്രവർത്തിച്ചു. യുഡിഎഫിന്റെ ഉജ്ജ്വലമായ ഒരു കെട്ടുറപ്പ് നിലമ്പൂരിലുണ്ടായി. കോൺഗ്രസിന്റെ എല്ലാ നേതാക്കളും അണികളും ഐക്യത്തോടെ കൂട്ടായി പ്രവർത്തിച്ചു', അദ്ദേഹം പറഞ്ഞു.
ഗവർണർക്കെതിരേയും വേണുഗോപാൽ രൂക്ഷവിമർശനം ഉയർത്തി. 'ഗവർണ്ണർ പദവി ഒരു സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാസ്ഥാനമാണ്. അതിന്റെ വില അദ്ദേഹം തന്നെ നഷ്ടപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. സ്വാർത്ഥമായ രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഒരു പദവിയല്ല അത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രപതി ഇടപെടണം. ഗവർണ്ണർ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്ത് നൽകണം. എന്തുകൊണ്ട് മുഖ്യമന്ത്രി അതിന് തയ്യാറാകുന്നില്ല?', വേണുഗോപാൽ ചോദിച്ചു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications