മിനിമം പെൻഷൻ തുക 45,000 രൂപയാകുമോ? 67 ശതമാനം വർധനവ് നടപ്പാകുമോ? ആവശ്യം ഇങ്ങനെ
എട്ടാം ശമ്പള കമ്മീഷന് മുൻപിൽ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യവുമായി പെൻഷൻകാരുടെ സംഘടനകൾ. അവസാന ശമ്പളത്തിൻ്റെ 50 ശതമാനം മുതൽ 67 ശതമാനം വരെ പെൻഷൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഏഴാം ശമ്പളകമ്മീഷന് മുൻപിൽ നേരത്തേ ഇതേ ആവശ്യം ഉന്നയിക്കപ്പെടിരുന്നുവെങ്കിലും നിരസിക്കപ്പെട്ടിരുന്നു.
ഭാരതീയ പെൻഷനേഴ്സ് സമാജ് ആണ് ഉയർന്ന പെൻഷൻ എന്ന ആവശ്യം പ്രധാനമായും ഉയർത്തിയത്. കുറഞ്ഞത് 45,000 പെൻഷൻ ആയി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കുടുംബ പെൻഷൻ അവസാന ശമ്പളത്തിൻ്റെ 50 ശതമാനം ആക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു.

7ാം ശമ്പള കമ്മീഷന് മുന്നിൽ സമാന ആവശ്യങ്ങളായിരുന്നു സംഘടന മുന്നോട്ട് വെച്ചത്. എന്നാൽ ആറാം ശമ്പള കമ്മീഷൻ പെൻഷൻ നിയമങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ ഈ ആവശ്യം തള്ളി.
33 വർഷത്തെ സർവീസ് നിബന്ധന എന്ന ആവശ്യങ്ങളടക്കമായിരുന്നു ആറാം കമ്മീഷൻ പരിഷ്കരിച്ചത്. തുടർന്ന് അവസാന മാസത്തെ ശമ്പളത്തിന്റെ പകുതിയോ അല്ലെങ്കിൽ അവസാന 10 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയോ ഇതിൽ ഏതാണ് ജീവനക്കാർക്ക് ലാഭകരം അത് പെൻഷനാക്കി കമ്മീഷൻ നിശ്ചയിക്കുകയായിരുന്നു.
അടിസ്ഥാന ശമ്പളം വർധിക്കുന്നതിനാൽ പെൻഷനും വർധിക്കുമെന്നിരിക്കെ പെൻഷൻ നിശ്ചയിക്കുന്നതിൽ കൂടുതൽ മാറ്റങ്ങൾ ആവശ്യമില്ലെന്നാണ് ഏഴാം കമ്മീഷൻ ചൂണ്ടിക്കാട്ടിയത്.
എട്ടാം കമ്മീഷൻ അംഗീകരിക്കുമോ?
അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 67 ശതമാനം പെൻഷനായി അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാൽ എത്രയായിരിക്കും ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം? 45000 രൂപ അടിസ്ഥാന ശമ്പളം വാങ്ങിക്കുന്ന ലെവൽ അഞ്ച് ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുള്ള പെൻഷൻ എത്രയാണെന്ന് നോക്കാം
50 ശതമാനം എന്ന നിരക്കിൽ നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്നത് 22,450 രൂപയആണ്. 67 ശതമാനം എന്ന ആവശ്യം പരിഗണിച്ചാൽ അത് കുറഞ്ഞത് 30,083 രൂപയായി വർധിക്കും. അതായത് 7683 രൂപയുടെ വർധനവ്. നിലവിൽ പെൻഷൻ ഇനത്തിൽ ഒരു വർഷം ലഭിക്കുന്നത് 2,69,400 രൂപയാണെങ്കിൽ 67 ശതമാനം വർധിച്ചാൽ ഇത് 3,60,996 രൂപയാകും. അതായത് 91,596 രൂപ വർധിക്കും. കുടുംബ പെൻഷൻ 13,470 ൽ നിന്ന് 22,450 രൂപയാകും.
അവസാന അടിസ്ഥാന ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ നിശ്ചയിക്കപ്പെടുക. അങ്ങനെയെങ്കിൽ 18,000 രൂപയാണ് അടിസ്ഥാന ശമ്പളമെങ്കിൽ നിലവില പെൻഷനിൽ നിന്നും അധികമായി 3060 രൂപ ലഭിക്കും. അടിസ്ഥാന ശമ്പളം 78,800 രൂപയെങ്കിൽ 13,396 രൂപയുടെ വർധനവ് ഉണ്ടകും. മിനിമം പെൻഷൻ 45,000 രൂപയാക്കണമെന്ന് ബിപിഎസ് ആവശ്യപ്പെടുന്നതിന് കാരണവും ഇതാണ്. അതായത് അവസാന ശമ്പളത്തിന്റെ ശതമാനക്കണക്കിൽ മാത്രം പെൻഷൻ വർധിപ്പിച്ചാൽ കുറഞ്ഞ ശമ്പളം വാങ്ങിക്കുന്നവർക്ക് കാര്യമായ വർധനവ് ഉണ്ടാകില്ല.


Click it and Unblock the Notifications
