കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിത സായാഹ്നത്തില്‍ അവര്‍ ഒത്തു ചേര്‍ന്നു;പെൻഷനേഴ്സ് കലോത്സവം ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

നാദാപുരം: വിശ്രമ ജീവിത സായാഹ്നത്തില്‍ അവര്‍ ഒത്തു ചേര്‍ന്നു. വിശേഷങ്ങള്‍ പങ്കുവച്ച് പാട്ടുകള്‍ പാടിയും നൃത്ത ചെയ്തും ആഘോഷം ഉത്സവമാക്കി . തൂണേരി ബ്ലോക്ക് കെ.എസ്.എസ്.പി.യു. പെൻഷനേഴ്സ് കലോത്സവം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

കർണാടകയിൽ നാണം കെട്ട് ബിജെപി... അമിത് ഷായെ സ്വീകരിക്കാൻ ഒഴിഞ്ഞ കസേരകൾ മാത്രം
കെ.എസ്.എസ്.പി.യു.വിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാചരണവും പെൻഷണേഴ്സ് കലോത്സവവും നാദാപുരം വി.എ.കെ.പോക്കർ ഹാജി ഹാളിൽ നടന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സഫീറ പരിപാടി ഉദ്ഘാടനം ചെയ്തു.

pension

പ്രസിഡണ്ട് എം.പി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.ശിവദാസ് പുറമേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.അപ്പുക്കുട്ടി, പി.കെ. ദാമു,പി.കരുണാകരകുറുപ്പ് .എ. കെ പീതാംബരൻ എന്നിവർ പ്രസംഗിച്ചു. കെ. ചന്തു സ്വാഗതവും കെ.ഹേമചന്ദ്രൻ നന്ദിയും പറഞ്ഞു.

pension2

ബ്ലോക്കിന്റെ കീഴിൽ 8 യൂണിറ്റുകളിൽ നിന്നായി 99 പേർ മത്സരത്തിൽ പങ്കെടുത്ത്.ഇതിൽ 90 പേരും 60 വയസ് കഴിഞ്ഞവർ.80 വയസ് കഴിഞ്ഞ ശങ്കരവർമ്മരാജ ,കെ .ടി. അന്ത്രു, കാദർ കുട്ടി, കുഞ്ഞാലി വാണിമേൽ എന്നീ നാല് പേർ പങ്കെടുത്തു. ഏറെ ശ്രദ്ധേയമായ കലോത്സവത്തിൽ ഏറ്റവും നല്ല യുണിറ്റിനുള്ള എം.കണാരൻ മാസ്റ്റർ മെമ്മോറിയൽ റോളിംഗ് ട്രോഫി നാദാപുരം യൂണിറ്റ് കരസ്ഥമാക്കി. വളയം യൂണിറ്റ് രണ്ടാംസ്ഥാനവും തൂണേരി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. പടം - തൂണേരി ബ്ലോക്ക് പെൻഷണേഴ്സ് കലോത്സവം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സഫീറ ഉദ്ഘാടനം ചെയ്യുന്നു.

English summary
Pensioners festival became popular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X