പെന്റാവാലന്റ്:കേരളത്തില്‍ മരിച്ചത് 16 കുട്ടികള്‍
തിരുവനന്തപുരം: പെന്റാവാലന്റ് പ്രതിരോധമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കേരളത്തില്‍ 16 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്താകമാനം 54 കുട്ടികള്‍ ആണത്രെ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യാവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.
പ്രതിരോധമരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ മൂലമാണ് കുട്ടികള്‍ മരിച്ചിട്ടുള്ളത്. എന്നാല്‍ പെന്റാവാലന്റ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

രാജ്യത്ത് ആറ് ലക്ഷം കുട്ടികള്‍ക്കാണ് പെന്റാവാലന്റ് വാക്സിന് നല്‍കിയിട്ടുള്ളത്. 18 ഡോസ് മരുന്ന് നല്കി. ഇതില്‍ 189 കുട്ടികള്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ മൂലം പ്രശ്നങ്ങള്‍ നേരിട്ടത്. 54 പേര് മരിക്കുകയും ചെയ്തു.
മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഏറ്റവും അധികം കുട്ടികള്‍ മരിച്ചത് കേരളത്തിലാണ്. ഏറ്റവും അധികം കുട്ടികളെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതും കേരളത്തിലാണ്. 86 കുട്ടികളെയാണ് ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിന് തൊട്ട് പിറകെ കശ്മീരില്‍ 12 കുട്ടികള്‍ മരിച്ചു. തമിഴ്നാട്ടില്‍ എട്ട് കുട്ടികളും ഹരിയാനയില്‍ അഞ്ച് കുട്ടികളും ദില്ലിയില്‍ മൂന്ന് കുട്ടികളും മരിച്ചിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളിലാണ് പെന്റാവാലന്റെ പ്രതിരോധ മരുന്ന് നല്‍കിയിരുന്നത്.
പോളിയോ അടക്കമുള്ള പ്രതിരോധ മരുന്നുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കണക്ക് അന്പരപ്പിക്കുന്നതാണ്. പോളിയോ തുള്ളിമരുന്നിനൊപ്പമാണ് പെന്റാവാലന്റ് പ്രതിരോധ മരുന്നും നല്‍കിയിരുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications