കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്റാവാലന്റ്:കേരളത്തില്‍ മരിച്ചത് 16 കുട്ടികള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പെന്‌റാവാലന്റ് പ്രതിരോധമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കേരളത്തില്‍ 16 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്താകമാനം 54 കുട്ടികള്‍ ആണത്രെ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യാവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.

പ്രതിരോധമരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ മൂലമാണ് കുട്ടികള്‍ മരിച്ചിട്ടുള്ളത്. എന്നാല്‍ പെന്റാവാലന്റ് വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Vaccine

രാജ്യത്ത് ആറ് ലക്ഷം കുട്ടികള്‍ക്കാണ് പെന്റാവാലന്റ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. 18 ഡോസ് മരുന്ന് നല്‍കി. ഇതില്‍ 189 കുട്ടികള്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ മൂലം പ്രശ്‌നങ്ങള്‍ നേരിട്ടത്. 54 പേര്‍ മരിക്കുകയും ചെയ്തു.

മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഏറ്റവും അധികം കുട്ടികള്‍ മരിച്ചത് കേരളത്തിലാണ്. ഏറ്റവും അധികം കുട്ടികളെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതും കേരളത്തിലാണ്. 86 കുട്ടികളെയാണ് ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തിന് തൊട്ട് പിറകെ കശ്മീരില്‍ 12 കുട്ടികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ എട്ട് കുട്ടികളും ഹരിയാനയില്‍ അഞ്ച് കുട്ടികളും ദില്ലിയില്‍ മൂന്ന് കുട്ടികളും മരിച്ചിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളിലാണ് പെന്റാവാലന്റെ പ്രതിരോധ മരുന്ന് നല്‍കിയിരുന്നത്.

പോളിയോ അടക്കമുള്ള പ്രതിരോധ മരുന്നുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കണക്ക് അന്പരപ്പിക്കുന്നതാണ്. പോളിയോ തുള്ളിമരുന്നിനൊപ്പമാണ് പെന്റാവാലന്റ് പ്രതിരോധ മരുന്നും നല്‍കിയിരുന്നത്.

English summary
Pentavalent Vaccination: 16 children died in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X