കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിയും, നാട്ടുകാരും, പാര്‍ട്ടിക്കാരും, ഒടുവില്‍ കൂട്ടത്തല്ല്?

  • By Meera Balan
Google Oneindia Malayalam News

കാലടി: പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും കൈയ്യേറ്റ ശ്രമം. കാലടി ശ്രീശങ്കര പാലം തുറക്കാനെത്തിയ പൊതുമരാമത്ത് മന്ത്രിയ്‌ക്കെതിരെ നാട്ടുകാര്‍ രോഷാകുലരായി. നാട്ടുകാര്‍ക്കൊപ്പം എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു.മന്ത്രിയെ കൂകി വിളിച്ചാണ് ജനം എതിറേറ്റത്. കഴിഞ്ഞ ദിവസം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും കൈയ്യേറ്റ ശ്രമം ഉണ്ടായിരുന്നു.

പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണ് മന്ത്രിയെ പാലത്തിന് സമീപം എത്തിച്ചത്. പാലം പണി നീട്ടിക്കൊണ്ട് പോയി 16 ദിവസത്തോളം അടച്ചിട്ടതാണ് ശക്കതമായ പ്രതിഷേധത്തിന് ഇടയാക്കിയത്. മന്ത്രിയെ തടയാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. ഇത് സ്ഥലത്ത് നേരിയ സംഘര്‍ഷ അവസ്ഥ സൃഷ്ടിച്ചു.

VK Ibrahim Kunju

എംഎല്‍എ ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലുള്ള സംഘവും മന്ത്രിയെ തടയാനെത്തിയിരുന്നു. ഇവരെ പൊലീസ് തടഞ്ഞു. ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധിച്ചു. രാവിലെ മന്ത്രിയെത്തുന്നതിന് മുന്‍പ് പാലം ജനകീയമായി തുറക്കണമെന്നായിരുന്നു ഒരു വിഭാഗം നാട്ടുകാരുടെ ആവശ്യം. ഇതിനെത്തുടര്‍ന്ന് പാലത്തിന്റെ രണ്ടറ്റത്തും ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

രാവിലെ 7.30 ഓടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയത്. രാവിലെ 6.30 മുതല്‍ തന്നെ പാലത്തില്‍ പൊലീസ് കാവലുണ്ടായിരുന്നു. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പ്രതികരിച്ചു.

English summary
People attacked Public Works Minister V.K. Ibrahim Kunju at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X