കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമ്പാന്പുകള്‍ക്കെന്താ കോഴിക്കോട്ട് കാര്യം?

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: അല്ല ഈ പെരുമ്പാമ്പുകള്‍ക്കെന്താ കോഴിക്കോടിനോട് ഇത്രയും സ്‌നേഹം. അതും കോഴിക്കോട് നഗരത്തിനോട്. നേരം ഒന്ന് സന്ധ്യ മയങ്ങിയാല്‍ ഇറങ്ങിക്കോളം നഗരം ചുറ്റാന്‍. ആരേലും കണ്ടാലോ ചുരുണ്ടു കൂടി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്‍ ഒറ്റക്കിടപ്പാവും. കഴിഞ്ഞ ദിവസം രാത്രിയും അരയിടത്ത് പാലത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി.

നഗരത്തില്‍ പലയിടത്ത് നിന്നും പെരുമ്പാമ്പുകളെ പിടികൂടുന്ന സംഭവം പതിവായിരിയ്ക്കുകയാണ്. ഒരു ദിവസം ഇത്തരത്തില്‍ നാല് പാമ്പുകളെ വരെ പിടികൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അരയിടത്തുപാലം പുതിയറ റോഡില്‍ നിന്നാണ് അവസാനമായി പെുമ്പാനിനെ പിടികൂടിയത്.

Python

തിരക്കുള്ള ഫുട്പാത്തിലൂടെ ഇഴഞ്ഞുവരികായിയരുന്നു പാമ്പ്. എന്തായാലും നാട്ടുകാരുടെ കണ്ണില്‍ പെട്ടു. പിന്നെ കുറേ നേരം മൊബൈല്‍ ഫഌഷുകള്‍ക്കും ചാനല്‍ ക്യാമറകള്‍ക്കും പോസ് ചെയ്ത് പാമ്പ് ബോറടി മാറ്റി. വനവകുപ്പിനെ വിളിചച്െങ്കിലും വല്യ കാര്യമൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍. ഒടുവില്‍ പൊലീസും ചില ചെറുപ്പക്കാരും ചേര്‍ന്ന് പാമ്പിനെ ചാക്കിലാക്കി വനം വകുപ്പ് ഓഫീസിലെത്തിച്ചു. വനം വകുപ്പ് ഓഫീസില്‍ പാമ്പിനെ സൂക്ഷിയ്ക്കാന്‍ നിര്‍മ്മിച്ച സിമന്റ് തൊടിക്കിണറില്‍ ഇപ്പോള്‍ അധികവും പെരുമ്പാമ്പുകളാണ്.

English summary
People caught a Python from Arayidathupalam in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X