കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ്സോണിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം: കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേത്തെക്കുന്നവർക്ക് പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ. റെഡ് സോണുകളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് ഉത്തരവിൽ പറയുന്നത്. തിരിച്ചെത്തുന്നവർ ഏത് ജില്ലക്കാരാണ് എന്നതിനനുസരിച്ച് സ്വന്തം ജില്ലയിലാണ് ഇത്തരക്കാർ താമസിക്കേണ്ടത്.

ആരാധനാലയത്തിലെ ഉച്ചഭാഷിണി വഴി മദ്യവിതരണത്തെ കുറിച്ച് വിളിച്ചുപറയണം, വിവാദ ഉത്തരവുമായി പഞ്ചാബ്ആരാധനാലയത്തിലെ ഉച്ചഭാഷിണി വഴി മദ്യവിതരണത്തെ കുറിച്ച് വിളിച്ചുപറയണം, വിവാദ ഉത്തരവുമായി പഞ്ചാബ്

എന്നാൽ ക്വാറന്റൈനിൽ കഴിയേണ്ട സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും അതിർത്തിയിൽ നൽകേണ്ടതുണ്ട്. സ്വന്തം വാഹനത്തിലാണ് ഇവർ ക്വാറന്റൈനിലെത്തേണ്ടത്. സർക്കാർ വാഹനം ഇത്തരക്കാർക്ക് വിട്ടുനൽകേണ്ടത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് തീരുമാനിക്കാം. എന്നാൽ യാത്രാ വിവരങ്ങൾ പോലീസിനെയും തദ്ദേശസ്ഥാപനങ്ങളെയും അറിയിക്കേണ്ടതുണ്ട്. അധികൃതർ ഇവരുടെ വിവരങ്ങൾ ഇ- ജാഗ്രതാ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് ഉത്തരവിൽ പറയുന്നത്.

quarantine-15

നേരത്തെ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നേരത്തെ നിർദേശിച്ചിരുന്നത്. തിരിച്ചെത്തുന്നവരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും 14 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, അവർക്കൊപ്പം എത്തുന്ന പങ്കാളികൾ എന്നിവരും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.

Recommended Video

cmsvideo
Kerala government ready to quarantine expatriates | Oneindia Malayalam

ഇതിനെല്ലാം പുറമേ കേരള സർക്കാരിന്റെ പാസില്ലാതെ കേരള അതിർത്തികളിലെ ആറ് എൻട്രി പോയിന്റുകളിൽ എത്തുന്നവർ റെഡ് സോണുകളിൽ നിന്ന് വരുന്നവർ അല്ലെങ്കിൽപ്പോലും സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയേണ്ടിവരും. എന്നാൽ റെഡ് സോണുകളിൽ നിന്ന് വരുന്നവർ ക്വാറന്റൈനിൽ കഴിയുന്നതിന് പണം നൽകേണ്ടിവരും. എന്നാൽ സ്ഥലം ഉണ്ടെങ്കിൽ മാത്രമേ ക്വാറന്റീൻ അനുവദിക്കൂ എന്നും ഉത്തരവിൽ പരാമർശിക്കുന്നു.

English summary
Kerala government passes orders on quarantine 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X