Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനും മ‌രണ നഷ്ട പരിഹാരത്തിനും കാത്തിരിപ്പ്'; സർക്കാറിന് കാലതാമസമോ?

'കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനും മ‌രണ നഷ്ട പരിഹാരത്തിനും കാത്തിരിപ്പ്'; സർക്കാറിന് കാലതാമസമോ?

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഇടപെടലിൽ ഇഴഞ്ഞ് നിന്ന കോവിഡ് മരണ നഷ്ട പരിഹാര വിതരണം സംസ്ഥാനത്ത് വീണ്ടും തുടങ്ങി. ഈ ഇടപെടലിൽ നഷ്ട പരിഹാരം കിട്ടിയവരുടെ എണ്ണം 548 ൽ നിന്ന് 2050 ആയി ഉയർന്നു.

അവധി ദിവസത്തെ പ്രവർത്തനവും പ്രത്യേക ക്യാംപുകളും കൊണ്ട് നഷ്ട പരിഹാരം കിട്ടിയവരുടെ എണ്ണം ഉയർന്നത്. ആരോഗ്യ വകുപ്പിൽ രേഖകളിലെ കാല താമസവും വകുപ്പുകളുടെ ഏകോപന കുറവും ഇപ്പോഴും തടസ്സമായി നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

covid veena

സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് നഷ്ട പരിഹാരം ലഭിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധവ് ഉണ്ടായത്.

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ :-

അവധി ദിവസവും പ്രവർത്തിച്ച് അപേക്ഷകൾ സ്വീകരിക്കുമ്പോൾ 10,777 അപേക്ഷകളിൽ 548 പേർക്ക് മാത്രമായിരുന്നു നഷ്ട പരിഹാരം ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അപേക്ഷകളുടെ എണ്ണം 12,726 ആയി ഉയർന്നു എന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. 7774 എണ്ണം അംഗീകരിച്ചു.

2050 പേർക്ക് ഇതോടെ തുകയും നൽകി കഴിഞ്ഞു. എന്നാൽ, വകുപ്പിലെ നടപടി ക്രമങ്ങളിൽ 1418 പരാതികളും ഉയർന്നിട്ടുണ്ട്. അതേ സമയം, ക്യാംപുകൾ ഇതേ നിലയിൽ തന്നെ തുടരണം എന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.

അതേ സമയം, നഷ്ട പരിഹാരം ലഭിക്കുന്നതിനായി കാല താമസം എടുക്കുന്നു എന്ന വിമർഷനവും ഉണ്ട്. ആരോഗ്യ വകുപ്പിൽ നിന്ന് രേഖകൾ ലഭിച്ചിട്ടും ഇത്തരത്തിലുളള ഇഴച്ചിൽ എന്തിന് എന്ന ആക്ഷേപവും ഇണ്ട്. മരണം 45,000 ആകാറായിട്ടും ഇതുവരെ നഷ്ടപരിഹാര അപേക്ഷകൾ 12,700 ആയതേ ഉള്ളൂ. നിരവധി പേരാണ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുന്നത്.

അതേ സമയം, ആരോഗ്യ വകുപ്പിന് മുന്നിലുള്ള 29,972 അപ്പീൽ അപേക്ഷകളിൽ 11939 എണ്ണത്തിൽ ഇനിയും നടപടി പൂർത്തി ആയിട്ടില്ല എന്നാണ് വിവരം. ഡെത്ത് ഡിക്ലറേഷൻ ഫോം നടപടി പൂർത്തിയാക്കി ആരോഗ്യ വകുപ്പിന് നൽകേണ്ടത് ആശുപത്രികളാണ്. എന്നാൽ, മെഡിക്കൽ കോളേജിൽ അടക്കം വൻതോതിൽ ഇവ കെട്ടിക്കിടക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

തെറ്റായ വിവരങ്ങൾ നൽകി വരുന്ന അപേക്ഷകളാണ് മറ്റൊരു പ്രധാന കാരണം. ഇത് തിരുത്താൻ വേണ്ടി മറ്റ് സംവിധാനമില്ല. ചുരുക്കത്തിൽ മരണം 45,000 കടക്കാനിരിക്കെ, യോജിച്ച പ്രവർത്തനമുണ്ടായില്ലെങ്കിൽ നഷ്ടപരിഹാര വിതരണം ഇനിയും നീളും. എന്നാൽ, പ്രശ്ന പരിഹാരത്തിനും സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നത് ഗുണം ചെയ്യും. ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വിതരണം ചെയ്യുന്ന ജോലി വലിയ ഭാരമുണ്ടാക്കുന്നു എന്നാണ് ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+