രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി; സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങള്‍
കോട്ടയം: രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്, ആരെങ്കിലും സ്വന്തം നിലയില്‍ നടത്തുന്ന വിലയിരുത്തലുകള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രി തനിക്കെതിരെ ഹൈക്കമാന്‍ഡിന് അയച്ചു എന്നുപറയുന്ന കത്തില്‍ അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കത്തിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് ഉള്ളത്. രമേശ് ചെന്നിത്തല കത്തിനെ നിക്ഷേധിക്കുകയും ചെയ്തിട്ടുണ്ട്. ചാനലുകളിലെ ബ്രേക്കിങ് ന്യൂസിന് പിന്നാലെ പോയി അന്വേഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്‍ജിനീയറിങ് കോളേജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നുണ്ട്. അന്ന് യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications