കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല; ഇടതുപക്ഷം സ്വന്തമാക്കിയത് മികച്ച വിജയം'

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച വിജയമാണ് ഇടതുപക്ഷത്തിന് ലഭിച്ചതെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. ഏത് കാലഘട്ടത്തേക്കാളും മികച്ച ജനകീയ അംഗീകാരം ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ കിട്ടി.വലിയ തോതിലുള്ള ശിഥിലീകരണത്തിലേക്ക് യുഡിഎഫ് പോവുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

a vijayaraghavan

ബിജെപിയ്ക്കും കേരളത്തില്‍ മുന്നേറാനായില്ല. ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത അതാണ്. തെരഞ്ഞെടുപ്പ് കാലത്തും തെരഞ്ഞെടുപ്പിന് ശേഷവും വലിയ അക്രമമാണ് സിപിഐ എമ്മിനെതിരെ കെട്ടഴിച്ചുവിട്ടത്. ആറ് സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനേയും കൊലപ്പെടുത്തി.
അക്രമിക്കപ്പെട്ടുകൊണ്ടിരുന്ന സന്ദർഭങ്ങളിലും തികഞ്ഞ സംയമനമാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്.

ജനങ്ങളുടെ പിന്തുണയോടെ ബഹുജങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധങ്ങൾക്കാണ് പാർടി ശ്രമിച്ചത്. ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല. മതപരമായ ഏകീകരണം കേരളം അംഗീകരിച്ചിട്ടില്ല. മതേതര സ്വഭാവമുള്ള ഒരാളും ബിജെപിയെ പിന്തുണക്കില്ല. അതിനാലാണ് ബിജെപിക്ക് വലിയ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനാകാതെ പോയത്.

കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!

ഇടതുപക്ഷത്തിന്റെ വോട്ട് ഈ സമൂഹത്തിലെ തൊഴിലാളികളും കര്‍ഷകരുമായ അധ്വാനിക്കുന്ന മനുഷ്യരുടെ വോട്ടാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ തുടര്‍ന്ന അവസരവാദ നയത്തിന് ജനം അംഗീകാരം നല്‍കിയിട്ടില്ല. ഒരു വര്‍ഗീയവാദത്തിന്റെയും കൂടെ നില്‍ക്കാനാവില്ല. മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ നൽകിയതെന്നും വിജയരാഘവൻ പറഞ്ഞു.

ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തുംഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും

നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി നേരത്തേ ഉണ്ടായേക്കും; ഏപ്രിലിലിൽ നടത്താൻ ആലോചനനിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി നേരത്തേ ഉണ്ടായേക്കും; ഏപ്രിലിലിൽ നടത്താൻ ആലോചന

തുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കുംതുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കും

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
people gave a clear message through this election that secularism should be upheld;A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X