കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് 500രൂപ നല്‍കും

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ശിശുഭവന്‍ കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കാനെത്തി. നിങ്ങള്‍ക്ക് നായയെ കൊല്ലാന്‍ ധൈര്യമുണ്ടോ..? വെറുതെ കൊല്ലണ്ട, 500രൂപ തരും. ശിശുഭവനാണ് ഇങ്ങനെയൊരു ഓഫര്‍ നല്‍കുന്നത്.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് 500 രൂപ നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. നായ്ക്കളെ കൊന്നു എന്നു പറഞ്ഞു ചെന്നാല്‍ പൈസ കിട്ടുമെന്ന് വിചാരിക്കേണ്ട. തെളിവു സഹിതം ഹാജരാക്കിയാല്‍ പണം നല്‍കുമെന്ന് ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.

dog

ഉപദ്രവകാരികളായ നായകളെ കൊല്ലാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ഇതുവരെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരോട് കൊല്ലാന്‍ ശിശുഭവന്‍ ആവശ്യപ്പെടുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു സംഘടന രൂപീകരിക്കുമെന്നും ശിശുഭവന്‍ അധികൃതര്‍ വ്യക്തമാക്കി.

നായ്ക്കളെ വന്ധ്യംകരിച്ച് കൊണ്ടുപോകുന്നവര്‍ക്ക് 250 രൂപ പാരിതോഷികം നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിശുഭവനും ഓഫറുമായി എത്തിയിരിക്കുന്നത്.

English summary
people gets 500 rupees for killing stray dogs says sisubhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X