Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപി ഭരണത്തിൽ ജനം ഭയത്തിൽ, അവർക്ക് കേരളത്തിൽ ജയിക്കാനാകില്ല'; പിണറായി

തിരുവനന്തപുരം: ബിജെപി ഭരണത്തിൽ ജനം ഭയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെയാകെ തകർക്കാനുള്ള നീക്കം നടത്തുമ്പോൾ അതിന് മുന്നിൽ നിസംഗത പാലിക്കാൻ ആവില്ലെന്നും നിലപാട് സ്വീകരിച്ച് പോകേണ്ട ഘട്ടമാണ് ഇതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിൽ എവിടേയും ബി ജെ പി ജയിച്ചുവരാവുന്ന ശക്തിയല്ലെന്ന് ജനങ്ങൾക്ക് അറിയാം. അവർ ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തുന്നുണ്ടെന്നും ജനം തിരിച്ചറിയുന്നുണ്ട്. മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബിജെപിയെ അംഗീകരിക്കില്ല. ഈ നാടിനു ചേരുന്ന നിലപാടും നയവുമല്ല ബി ജെ പിക്കുള്ളത്.

pinarayimain

അതുകൊണ്ട് നേരത്തെ തന്നെ ബി ജെ പിയെ ജനങ്ങൾ ഇവിടെ തിരസ്കരിച്ചതാണ്. അത് നല്ല രീതിയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാൽ ഇവിടെ ബി ജെ പിയെ നേരിടാൻ ഞങ്ങൾ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ്. ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വലിയ വിജയമാണ് നേടിയത്. അന്ന് എൽ ഡി എഫിനു കനത്ത തിരിച്ചടിയും ഏൽക്കേണ്ടി വന്നു. എന്നാൽ കേരളം ആഗ്രഹിച്ച ഒരു വികസനവും യു ഡി എഫ് എംപിമാർക്ക് നടത്താൻ സാധിച്ചില്ല', മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഇനി ജീവിക്കാനാകുമോയെന്ന് ഭയക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെ ഉണ്ട്. നേരത്തേ ഇന്ത്യ മതനിരപേക്ഷതയ്ക്ക് പേരുകേട്ട ഒരു രാജ്യമെന്ന നിലയ്ക്ക് ലോകത്തിന് മുൻപിൽ വലിയ അംഗീകാരമായിരുന്നു നേടിയത്. അതാണ് ഇപ്പോൾ നമ്മുക്ക് നഷ്ടമാകുന്നത്. ഇന്ത്യയുടെ നിലപാടിനെ ലോകരാജ്യങ്ങൾ വിമർശിക്കുകയാണ്. വ്യത്യസ്ത സംഭവങ്ങളിൽ ഇന്ത്യ രാജ്യത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. ലോകമാകെ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യ രീതിയാണോയെന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നു.

രാജ്യത്തിന്റെ ഐക്യവും ഒരുമയും അപകടപ്പെടുകയാണ്. ഈ തിരഞ്ഞെടുപ്പ് മതനിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യവ്യാപകമായി ഉയർന്നുവന്നിട്ടുള്ള കാര്യം. രാജ്യം ആ ഒരു വികാരത്തിലാണ് നീങ്ങുന്നത്. അതിനാലാണ് സംസ്ഥാനങ്ങൾ തോറും വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. തങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന ചിന്തയിലാണ് ബിജെപിക്കെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+