എടിഎമ്മിന് മുന്നില്‍ റീത്ത് സമര്‍പ്പണവും നാട്ടുകാര്‍ ആരംഭിച്ചു!!!
കണ്ണൂരില്‍ എച്ച്ഡിഎഫ്‌സി യുടെ ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മി ന് മുന്നില്‍റീത്ത് വെച്ചാണ് നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍: നോട്ട് പിന്‍വലിക്കല്‍ സാധാരണ ജനങ്ങളില്‍ എത്രമാത്രം രൂക്ഷമായ പ്രതിസന്ധികളാണ് സ്യഷ്ടിച്ചിരിക്കുന്നതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിത്യസ്ത വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുകയാണ് കണ്ണൂരില്‍ നിന്നും. നിറക്കുന്ന പണം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തീരുന്നത് പതിവായതോടെ നാട്ടുകാര്‍ വിചിത്രമായ ആചരങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കണ്ണൂരില്‍ എച്ച്ഡിഎഫ്‌സി യുടെ ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മി ന് മുന്നില്‍റീത്ത് വെച്ചാണ് നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. റീത്തിന് മുകളില്‍അകാലത്തില്‍ നമ്മെവിട്ടു പിരിഞ്ഞ എടിഎമ്മി ന് ആദരാഞ്ജലികള്‍, ശവസംസ്‌കാരം മോദി ജപ്പാനില്‍ നിന്നും വന്നതിന് ശേഷം എന്നും എഴുതിയിട്ടുണ്ട്.

500,100 രൂപ അസാധുവാക്കിയ തോടെ എടിഎമ്മി ല്‍ നിന്നും പണംവിന്‍വലിക്കാന്‍ ദിവസവും പലതവണയായി എത്തിയവര്‍ നിരാശരായി മടങ്ങിപോവുകയാണ്. ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മി ല്‍ ഇതുവരെ പണം എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് റീത്ത് കണ്ടത്.












Click it and Unblock the Notifications