'സിപിഎം വേട്ടയാടിയ എന്നെപ്പോലുള്ളവരെ പൊരിവെയിലത്ത് നിര്‍ത്തി,ആരാണ് റിനിയെ കയറ്റി വിട്ടത്?'
നടി ആൻ ജോർജിന് സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണം നൽകിയതിൽ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖിൽ പൈലി. കഴിഞ്ഞ പത്ത് വർഷം കോണ്‍ഗ്രസിനായി തന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവര്‍ ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ ആൻ ജോർജിനെ കടത്തിവിട്ടതാരാണെന്ന് നിഖിൽ പൈലി ചോദിച്ചു.ഞങ്ങളെപ്പോലുള്ളവരെയൊക്കെ മറന്ന് ഇവരെ പോലുള്ളവരെ ഓർക്കുമ്പോൾ ഒരു കാര്യം മറന്നുപോകരുത്. എല്‍ഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്തും സിപിഎമ്മിൻ്റെ തല്ലു കൊണ്ടും വീടുകൾ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകൾ എന്ന് മറക്കരുതെന്ന് ഓർക്കണമെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

'കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി എന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവരും സിപിഎമ്മിൻ്റെ വേട്ടയാടലുകൾക്ക് വിധേയരായ ഒരു പാട് പേര് പൊരി വെയിലത്ത് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ ആൻ ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആര്. ഞങ്ങളെപ്പോലുള്ളവരെയൊക്കെ മറന്ന് ഇവരെ പോലുള്ളവരെ ഓർക്കുമ്പോൾ ഒരു കാര്യം മറന്നുപോകരുത്. LDF സർക്കാരിനെതിരെ സമരം ചെയ്തും സിപിഎം ന്റെ തല്ലും കൊണ്ടും, വീടുകൾ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകൾ', നിഖിൽ കുറിച്ചു.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ റിനിയെ ചിലർ കൂകി വിളിച്ചിരുന്നു. ഇതിന് ഫേസ്ബുക്കിലൂടെ റിനി മറുപടി നൽകി. അവരുടെ കുറിപ്പ് ഇങ്ങനെ-' മെയ് 18 2026
എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രെസ്സ്ക്കാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രെസ്സുക്കാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു', റിനി കുറിച്ചു.












Click it and Unblock the Notifications