Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസാഗരം സാക്ഷി, ഉമ്മന്‍ചാണ്ടിക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കി ജനങ്ങള്‍; പുതുപ്പള്ളിയിലെത്താന്‍ വൈകും

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ വഴി നീളെ അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ജനബാഹുല്യം കാരണം പലയിടത്തും വാഹനം നിര്‍ത്തേണ്ട അവസ്ഥ വന്നു. കൊട്ടാരക്കരയില്‍ ജനസാഗരമാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനായി എത്തിയത്. പലപ്പോഴും നേതാക്കള്‍ക്ക് ജനങ്ങളോട് വഴിയൊരുക്കാനായി മാറി നില്‍ക്കാന്‍ പറയേണ്ടി വന്നു.

വളരെ പാടുപെട്ടാണ് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കടന്ന് പോകുന്നത്. പൊലീസുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അത്രയും തിരക്കാണ് പലയിടത്തും അനുഭവപ്പെടുന്നത്. . ഇന്ന് പുതുപ്പള്ളിയില്‍ വിലാപ യാത്ര ഇതിനോടകം എത്തേണ്ടതായിരുന്നു.

oommen chandy

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുതുപ്പള്ളിയില്‍ വിലാപയാത്രയെത്താന്‍ അര്‍ധരാത്രിയാകും എന്നാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കോട്ടയം ഡി സി സി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവിടെ നിന്ന് തിരുനക്കരയിലും പൊതുദര്‍ശനം ഏര്‍പ്പാടാക്കിയിരുന്നു. തുടര്‍ന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലും പുതുതായ പണികഴിപ്പിക്കുന്ന വീട്ടുവളപ്പിലുമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്.

അതേസമയം വിലാപയാത്ര കടന്ന് വരാന്‍ വൈകുന്നതിനാല്‍ ഈ സമയക്രമം പാലിക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. നിലവില്‍ വിലാപയാത്ര 12 മണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. വെറും 72 കിലോമീറ്റര്‍ താണ്ടാനാണ് പകുതി ദിവസത്തോളം സമയം വേണ്ടി വന്നത് എന്നത് തന്നെ എത്രത്തോളം ജനത്തിരക്കിന് നടുവിലൂടെയാണ് വിലാപയാത്ര കടന്ന് പോകുന്നത് എന്നത് വ്യക്തമാക്കും.

മകന്‍ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. പുതുപ്പള്ളി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയിടത്താണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുക. വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത് എങ്കിലും ജനപ്രവാഹം കാരണം ഒന്നും അന്തിമമാക്കാന്‍ സാധിക്കാത്ത നിലയിലാണ് കാര്യങ്ങള്‍.

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെത്തും എന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. അതേസമയം അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ച് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+